LATEST

ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് നയതന്ത്രജ്ഞൻ


കറാച്ചി: ഭാവിയിൽ പാകിസ്ഥാന് നേരെ യു.എസിന്റെ ആക്രമണമുണ്ടായാൽ, പാകിസ്ഥാൻ ഇന്ത്യൻ നഗരങ്ങളെ ആക്രമിക്കുമെന്ന് ഇന്ത്യയിലെ മുൻ പാക് ഹൈക്കമ്മിഷണർ അബ്ദുൾ ബാസിത്ത്. പാകിസ്ഥാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി യു.എസിന് ഭീഷണിയായി വളർന്നേക്കുമെന്ന് അമേരിക്കൻ ഇന്റലിജൻസ് മേധാവി തുൾസി ഗബ്ബാർ‌‌ഡ് അടുത്തിടെ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് ബാസിത്തിന്റെ പ്രകോപനപരമായ പരാമർശം. 2014 – 2017 കാലത്താണ് ഇയാൾ ഹൈക്കമ്മിഷണർ ആയിരുന്നത്.


Source link

Related Articles

Back to top button