test del 2

ഇനി സഹായമില്ല, എണ്ണ വേണമെങ്കിൽ സ്വയം ഹോർമുസ് പിടിച്ചെടുത്ത് സ്വന്തമാക്കുക; താക്കീതുമായി ട്രംപ്


വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് അടച്ചതിനാൽ ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളോട് ധൈര്യം സംഭരിച്ച് എണ്ണ ലഭ്യത സ്വന്തമായി ഉറപ്പുവരുത്താനാവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തിലെ എണ്ണ-പാചകവാതകം ആവശ്യകതയുടെ 20 ശതമാനം കടന്നുപോകുന്ന പ്രധാന ജലപാത ഫെബ്രുവരി 28ന് ഇറാനെതിരെ നടത്തിയ യുഎസ്-ഇസ്രയേൽ സംയുക്താക്രമണങ്ങളെയും ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളെയും തുടർന്ന് തടസ്സപ്പെട്ടിരിക്കുകയാണ്.ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ശ്രമങ്ങളിൽ സഹകരിക്കാൻ ട്രംപ് രാജ്യങ്ങളോട് നാളുകളായി ആവശ്യപ്പെടുന്നു. ഈ കടലിടുക്കിലൂടെയാണ് എണ്ണയും വാതകവും വഹിക്കുന്ന കപ്പലുകൾ ഇറാനിയൻ പ്രൊജക്റ്റൈലുകളുടെ ലക്ഷ്യമായിരിക്കുകയാണ്.”ഹോർമുസ് കടലിടുക്ക് അടച്ചതിനാൽ, ഇറാനെ തകർത്തുതരിപ്പണമാക്കുന്ന ഉദ്യമത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച യുകെ പോലുള്ള രാജ്യങ്ങൾക്ക് ഇന്ധനം ലഭിക്കുന്നില്ല. നിങ്ങൾക്കായി എനിക്കൊരു നിർദേശമുണ്ട്: ഒന്നുകിൽ, യുഎസ്സിൽ നിന്ന് ഇന്ധനം വാങ്ങുക, ഞങ്ങളുടെ പക്കൽ ധാരാളം ഉണ്ട്. അല്ലെങ്കിൽ, വൈകിയെങ്കിലും നിങ്ങൾ കുറച്ച് ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി അത് പിടിച്ചെടുക്കുക,” ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.”നിങ്ങൾ സ്വയം പോരാടാൻ പഠിക്കേണ്ടതുണ്ട്, നിങ്ങളിത് വരെ ഞങ്ങളെ സഹായിക്കാൻ വരാത്തത് പോലെ, നിങ്ങളെ സഹായിക്കാൻ ഇനി യുഎസ് അവിടെയുണ്ടാവില്ല, ഇറാൻ ഏറെക്കുറെ നശിപ്പിക്കപ്പെട്ടിരിക്കുന്നു. പ്രയാസമേറിയ ഭാഗം കഴിഞ്ഞു. നിങ്ങളുടെ എണ്ണ സ്വയം നേടുക! “ട്രംപ് കൂട്ടിച്ചേർത്തു.


Source link

Back to top button