LATEST

ഇനി പ്രായം കൂടില്ല! യൗവനം നിലനിർത്തി ചുറുചുറുക്കോടെ ജീവിക്കാം; പുതിയ പഠനത്തിൽ നിർണായക കണ്ടെത്തൽ


പ്രായമാകുന്നതിനനുസരിച്ച് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ ഓരോരുത്തരിലും കണ്ടുതുടങ്ങും. ഇത് വളരെ സാധാരണമാണ്. എന്നാൽ, ചില മനുഷ്യരിലാകട്ടെ പ്രായം എത്ര കൂടിയാലും ശരീരത്തിൽ അത് അധികം പ്രകടമാകുന്നത് കാണില്ല. ചർമത്തിലെ യൗവനം മുതൽ ചുറുചുറുക്കോടെയുള്ള നടത്തം വരെ അവരിലുണ്ടാകും. ഇങ്ങനെ ചിലരിൽ മാത്രം വാ‌ർദ്ധക്യം വരാതിരിക്കുന്ന കാരണം എന്താണെന്ന് അറിയാമോ? അടുത്തിടെ പുറത്തിറങ്ങിയ ഒരു ഗവേഷണത്തിൽ ഇതിനുള്ല ഉത്തരം കണ്ടെത്തിയിരിക്കുകയാണ്.ദിവസവും മൾട്ടിവൈറ്റമിൻ ഗുളിക കഴിക്കുന്നവരിൽ വാർദ്ധക്യം പെട്ടെന്ന് പിടിപെടില്ലെന്നാണ് ഈ പഠനത്തിൽ പറഞ്ഞിരിക്കുന്നത്. ഈ പഠന റിപ്പോ‌ർട്ട് നേച്ചർ മെഡിസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊക്കോ സപ്ലിമെന്റ് അല്ലെങ്കിൽ മൾട്ടിവൈറ്റമിൻ ഗുളികകൾ ഹൃദ്‌രോഗത്തിനും ക്യാൻസറിനുമുള്ള സാദ്ധ്യത കുറയ്‌ക്കുമോ എന്ന് പരിശോധിക്കുന്നതിനായി ബ്രിഗ്രാം ആന്റ് വിമൻസ് ആശുപത്രിയുടെ നേതൃത്വത്തിൽ നടന്ന ക്ലിനിക്കൽ ട്രയലായ കൊക്കോ സപ്ലിമെന്റ് ആൻഡ് മൾട്ടിവിറ്റാമിൻ ഔട്ട്‌കംസ് സ്റ്റഡിയുടെ (COSMOS) ഭാഗമായാണ് ഈ ഗവേഷണം നടന്നത്.പഠനം സൂചിപ്പിക്കുന്നത്


Source link

Related Articles

Back to top button