NATIIONAL
‘ഇതു വിശ്വസിക്കാൻ നമ്മളൊക്കെ മണ്ടന്മാരോണോ?’: ഗെയ്ക്വാദിന്റെ പോസ്റ്റ് മാച്ച് കമന്റിനെ ‘പൊരിച്ച്’ മുൻ ഇന്ത്യൻ താരം

ചെന്നൈ ∙ ഐപിഎലിൽ ഈ സീസണിൽ ഇതുവരെ അക്കൗണ്ട് തുറക്കാൻ ചെന്നൈ സൂപ്പർ കിങ്സിനായിട്ടില്ല. തുടർച്ചയായി മൂന്നു മത്സരങ്ങൾ തോറ്റ് ടീം പോയിന്റ് പട്ടികയിൽ അവസാനസ്ഥാനത്താണ്. ഞായറാഴ്ച റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിൽ 43 റൺസിനാണ് ചെന്നൈ തോൽവി ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു, ടിം ഡേവിഡ് (25 പന്തിൽ 70 നോട്ടൗട്ട്), ദേവ്ദത്ത് പടിക്കൽ (29 പന്തിൽ 50), രജത് പാട്ടിദാർ (19 പന്തിൽ 48 നോട്ടൗട്ട്) എന്നിവരുടെ ബലത്തിൽ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 250 റൺസ്. സീസണിലെ ഏറ്റവുമുയർന്ന ടീം ടോട്ടലാണിത്. മറുപടി ബാറ്റിങ്ങിൽ തുടക്കം പാളിയെങ്കിലും അവസാന നിമിഷംവരെ പൊരുതിയ ചെന്നൈയുടെ പ്രതീക്ഷകൾ 207 റൺസിൽ അവസാനിച്ചു. മുൻ ഇന്ത്യൻ താരവും മുൻ സിഎസ്കെ ബാറ്ററുമായ സുബ്രഹ്മണ്യം ബദരിനാഥ് പിച്ചിനെക്കുറിച്ചുള്ള ഗെയ്ക്വാദിന്റെ പരാമർശത്തെ രൂക്ഷഭാഷയിൽ വിമർശിച്ചു. ‘‘ഇതു വിശ്വസിക്കാൻ നമ്മൾ വിഡ്ഢികളാണോ? പിച്ച് എങ്ങനെയാണ് സ്ലോ ആകുന്നത്? ചെന്നൈ 209 റൺസ് എടുത്തു. റൺ ചേസിങ്ങിൽ പഞ്ചാബ് ഒരു മിനിറ്റോ ഒരു പന്തോ ഒരു ഓവറോ പോലും സമ്മർദത്തിലായിരുന്നില്ല. അങ്ങനെയെങ്കിൽ പിച്ച് എങ്ങനെ സ്ലോ ആകും?’’– ബദരിനാഥ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ‘‘സിഎസ്കെ ശരിക്കും ഒരു ആശയക്കുഴപ്പത്തിലാണ്. ആയുഷ് മാത്രെയും ഋതുരാജ് ഗെയ്ക്വാദും നല്ലൊരു കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ അവരുടെ മിഡിൽ ഓർഡർ തീർത്തും ശൂന്യമാണ്. കാർത്തിക് ശർമ, പ്രശാന്ത് വീർ, സർഫറാസ് ഖാൻ എന്നിവർക്ക് പരിചയസമ്പത്തില്ല. ഓവർട്ടനെ കളിപ്പിച്ചുമില്ല. ശിവം ദുബെയ്ക്ക് മാത്രമാണ് മിഡിൽ ഓർഡറിൽ എന്തെങ്കിലും അനുഭവസമ്പത്തുള്ളത്.’’– ബദരിനാഥ് കൂട്ടിച്ചേർത്തു.
Source link


