test del 3

ഇതാണ് സ്ഥാനാർഥികളുടെ മനസ്സിലിരിപ്പ്..; പ്രതീക്ഷയും ഭൂരിപക്ഷവും പറഞ്ഞ് കോട്ടയത്തെ സ്ഥാനാർഥികൾ


കോട്ടയം ∙ വോട്ടെടുപ്പ് കഴിഞ്ഞു; ഇനികണക്കുകൂട്ടലിന്റെ ദിവസങ്ങൾ. ജനം ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയെ മുന്നണികളും സ്ഥാനാർഥികളും കണക്കുകൂട്ടി ഉറപ്പിക്കും. സ്ഥാനാർഥികളെല്ലാം ജയപ്രതീക്ഷയിലാണ്. അതിന്റെ കാരണവും ഭൂരിപക്ഷവും അവർ പറയുന്നു.കടുത്തുരുത്തി ∙ മോൻസ് ജോസഫ് (യുഡിഎഫ്): 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കും. ഈ സർക്കാർ മാറണമെന്ന ജനാഗ്രഹം എല്ലായിടത്തും കാണാനായി. യുഡിഎഫ് അധികാരത്തിൽ വന്നാൽ കടുത്തുരുത്തിക്ക് ഭരണരംഗത്ത് അവസരം ലഭിക്കുമെന്ന് ജനം വിശ്വസിക്കുന്നു. ∙ നിർമല ജിമ്മി (എൽഡിഎഫ്): മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. വോട്ടിങ് ശതമാനം കുറഞ്ഞത് യുഡിഎഫിന്റെ വോട്ട് കുറയ്ക്കും. എൽഡിഎഫ് മുഴുവൻ വോട്ടുകളും ചെയ്തു. വനിതാ വോട്ടർമാരുടെ പിന്തുണ എനിക്ക് ലഭിച്ചു. ∙ സുരേഷ് ഇട്ടികുന്നേൽ (എൻഡിഎ): ഒരു അട്ടിമറിജയം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ മൂന്നിരട്ടി വോട്ടുകൾ കിട്ടും. ചിട്ടയായ പ്രവർത്തനമായിരുന്നു ഇത്തവണ. കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികളും വോട്ടായി.ഏറ്റുമാനൂർ ∙ വി.എൻ.വാസവൻ (എൽഡിഎഫ്): 10,000ലേറെ വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വോട്ടായി മാറും. ∙ നാട്ടകം സുരേഷ് (യുഡിഎഫ്): നാലക്ക ഭൂരിപക്ഷം കിട്ടും. സർക്കാരിന്റെ ജനദ്രോഹ നയങ്ങളും അഴിമതിയും കണ്ടും കേട്ടും ജനം മടുത്തു. ശബരിമല സ്വർണക്കൊള്ള പോലുള്ളവ വിശ്വാസികളെ വേദനിപ്പിച്ചു. ഇതെല്ലാം യുഡിഎഫിന് അനുകൂലമായി. ∙ ആതിര ഡി.നായർ (എൻഡിഎ): തികഞ്ഞ ജയപ്രതീക്ഷ. ഇടതു,വലതു മുന്നണികളുടെ കോട്ടകളിൽ മുന്നേറ്റമുണ്ടാക്കാനായി.യുവത്വത്തിന്റെ പ്രതിനിധിയായാണ് രംഗത്തെത്തിയത്. വലിയ സ്വീകാര്യത കിട്ടി.


Source link

Back to top button