ഇടവേളയ്ക്ക് ശേഷം രാഹുൽ വീണ്ടും മണ്ഡലത്തിൽ; മൂന്നാം പീഡനക്കേസിലെ അറസ്റ്റിന് ശേഷം ആദ്യമായി പാലക്കാട്ടേക്ക്

പാലക്കാട്: വിവാദങ്ങൾക്കും നിയമനടപടികൾക്കും പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് വീണ്ടും മണ്ഡലത്തിലെത്തുന്നു. സ്വന്തം നേതൃത്വത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽദാന ചടങ്ങിനായാണ് രാഹുൽ മണ്ഡലത്തിലേക്ക് വരുന്നത്. മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായതിനു പിന്നാലെ ആദ്യമായിട്ടാണ് മണ്ഡലത്തിലെ ഒരു പൊതുപരിപാടിയിൽ രാഹുൽ പങ്കെടുക്കുന്നത്.ജനുവരി 11നായിരുന്നു മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ അറസ്റ്റിലായത്. നിലവിൽ മറ്റ് കേസുകളിൽ ജാമ്യത്തിലിറങ്ങിയ രാഹുലിന് തിരിച്ചടിയായി ആദ്യ ബലാത്സംഗക്കേസ് നൽകിയ പരാതിക്കാരി രാഹുലിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.പരാതിക്കാരിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിക്കുകയും ചെ്യ്ത കേസിലാണ് ജാമ്യം ലഭിച്ചിരുന്നത്. രാഹുൽ പുറത്ത് തുടരുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും ജാമ്യം അനുവദിച്ചത് നിയമവിരുദ്ധമാണെന്നും യുവതി ഹർജിയിൽ വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം പത്തോളം പേരെ പീഡിപ്പിച്ചുവെന്ന ആരോപണം ഹർജിയിൽ ഉന്നയിക്കുന്നുണ്ട്.
Source link



