test del 5 copy of del 3
”ഇങ്ങനെ മാറ്റിപ്പറഞ്ഞാൽ എങ്ങനെ പ്രസിഡന്റേ? ഇറാനില്‍ ട്രംപിന്റെ നിലപാടുകൾ യുഎസിന് നാണക്കേട്, വെറുതെ ഇരുന്ന് ഗോൾ അടിക്കുന്നത് ചൈന”

ഇറാൻ യുദ്ധത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടിക്കടി നിലപാട് മാറ്റുന്നത് രാജ്യാന്തര തലത്തിൽ അമേരിക്കയുടെ അന്തസ് കെടുത്തുന്നതായി വിമർശനം. കാര്യമായി ഒന്നും ചെയ്യുന്നില്ലെങ്കിൽ പോലും ചൈനയ്ക്ക് ഇതിലൂടെ കൂടുതൽ സ്വീകാര്യത ലഭിക്കുകയാണെന്നും ജെഫ്രീസിന്റെ ഗ്രീഡ് ആൻഡ് ഫിയർ ന്യൂസ് ലെറ്ററിൽ പറയുന്നു. പ്രമുഖ സാമ്പത്തിക സ്ഥാപനമായ ജെഫ്രീസിന് വേണ്ടി ക്രിസ് വുഡ് തയാറാക്കുന്ന ന്യൂസ് ലെറ്ററാണിത്.ഹോർമുസ് കടലിടുക്ക് ഭാഗികമായി അടയ്ക്കപ്പെട്ടതിന് പിന്നാലെയുണ്ടായ പെട്രോള്‍, ഡീസൽ വിലക്കയറ്റം ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ഇറാനെ ആക്രമിക്കുന്നതിന് മുമ്പ് യൂറോപ്യൻ രാജ്യങ്ങളുമായി യുഎസ് കൂടിയാലോചിച്ചതുമില്ല. ഇനി അങ്ങനെ ചെയ്തിരുന്നെങ്കിൽ തന്നെ അവർ അംഗീകരിക്കുകയുമില്ല. ഈ സാഹചര്യത്തിൽ യൂറോപ്യന്‍ രാജ്യങ്ങൾ ഹോർമുസ് തുറക്കാൻ പിന്തുണ നല്‍കിയില്ലെന്ന ട്രംപിന്റെ ആരോപണം ബാലിശമാണെന്നും ഇതിൽ പറയുന്നു. ഇനിയെന്ത്?
Source link

