NATIIONAL
ഇങ്ങനെയും ദൗർഭാഗ്യം! ഓപ്പണർ റോളിൽ ഫോറടിച്ച് തുടങ്ങി, അപ്രതീക്ഷിത റൺഔട്ട്, ഒന്നും ചെയ്യാനാകാതെ പന്ത്– വിഡിയോ

ലക്നൗ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ മത്സരത്തിൽ ഓപ്പണറായിറങ്ങിയ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്തിനു നിരാശയോടെ മടക്കം. ഒൻപതു പന്തുകൾ നേരിട്ട പന്ത് ഏഴു റൺസ് മാത്രമെടുത്താണു പുറത്തായത്. ആദ്യ ഓവറിൽ ഒരു ഫോറടിച്ച് തുടങ്ങിയ പന്ത് ദൗർഭാഗ്യകരമായ രീതിയിലാണ് റൺഔട്ടായത്. ഡൽഹിയുടെ ഇന്ത്യൻ പേസർ മുകേഷ് കുമാർ എറിഞ്ഞ മൂന്നാം ഓവറിലെ അവസാന പന്തിലായിരുന്നു ലക്നൗ ക്യാപ്റ്റൻ നാടകീയമായി പുറത്തായത്. മത്സരത്തിൽ അപ്രതീക്ഷിതമായാണ് ഋഷഭ് പന്ത് ഓപ്പണറുടെ റോളിലേക്കെത്തിയത്. ട്വന്റി20 ദേശീയ ടീമിലേക്കു തിരിച്ചെത്താൻ ശ്രമിക്കുന്ന താരത്തിന് ഐപിഎൽ സീസണിലെ പ്രകടനം നിർണായകമാണ്. ഡൽഹിക്കെതിരെ തിളങ്ങാൻ സാധിക്കാതെ പന്ത് പുറത്തായതിനു പിന്നാലെ ലക്നൗ ടോപ് ഓർഡർ തകർന്നുവീണു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗ 18.4 ഓവറില്‍ 141 റൺസെടുത്തു പുറത്തായി. 25 പന്തിൽ 36 റൺസടിച്ച അബ്ദുൽ സമദാണ് ലക്നൗവിന്റെ ടോപ് സ്കോറർ.
Source link


