ഇങ്ങനെയാവണം കുട്ടികൾ; അന്നാറോസിന് കൈയടിച്ച് സോഷ്യൽ മീഡിയ

പങ്കുവച്ച് നൽകുന്ന ആഹാരത്തിന് രുചി കൂടുതലായിരിക്കുമെന്ന് പഴമക്കാർ പറയാറുണ്ട്. സ്വന്തം കാര്യം മാത്രം നോക്കാതെ മറ്റുള്ളവനെക്കൂടി പരിഗണിക്കുന്നവനാകണം മനുഷ്യൻ എന്ന മൂല്യത്തിൽ നിന്നുമാണ് അങ്ങനൊരാശയം രൂപപ്പെടുന്നത്. ഇപ്പോഴിതാ, തന്റെ കൈയിലുള്ള ഒരു ചെറിയ കഷ്ണം കേക്ക് മറ്റുള്ളവർക്കായി പങ്കുവയ്ക്കുന്ന അഞ്ചുവയസുകാരി അന്ന റോസിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അന്ന റോസിന്റെ അച്ഛനാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് അന്നാറോസിനെയും അച്ഛനെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, മറ്റുള്ളവരെ സ്നേഹിക്കുന്നതിനൊപ്പം സ്വയം സ്നേഹിക്കാനും കൂടി കുട്ടിയെ പഠിപ്പിക്കണമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. നന്മകൾ മാത്രം അറിഞ്ഞ് വളരുമ്പോൾ ലോകത്തിന്റ തിന്മയെ നേരിടാൻ കഴിയാതെ വരുമെന്നതിനാൽ അത്തരം കാര്യങ്ങളിൽ നിരാശപ്പെടാതിരിക്കാൻ കുട്ടിയെ പരിശീലിപ്പിക്കണമെന്നും അവർ കൂട്ടിച്ചേർക്കുന്നു.
Source link


