NATIIONAL
ഇംഗ്ലിഷ് പോയാലെന്താ? പഞ്ചാബ് കിങ്സിൽ റിക്കി പോണ്ടിങ്ങിന്റെ തന്ത്രപരമായ നീക്കം! ഞെട്ടിച്ച് കൂപ്പർ കൊണോലി

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ചില പേരുകൾ എഴുതിച്ചേർക്കപ്പെടുന്നതും ഓർക്കപ്പെടുന്നതും നിർണായക പ്രകടനങ്ങളിലൂടെയാണ്. 2026 ഐപിഎൽ സീസണിൽ പഞ്ചാബ് കിങ്സിനായി പാഡ് കെട്ടിയ 22കാരനായ കൂപ്പർ കൊണോലിയാണ് ഇപ്പോഴത്തെ ട്രെന്‍ഡിങ് താരം. ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിലും ബിഗ് ബാഷ് ലീഗിലും തിളങ്ങിയെങ്കിലും ഐപിഎല്ലിന്റെ സമ്മർദത്തിന് മുൻപിൽ ഈ യുവതാരം എങ്ങനെ പതറാതെ നിൽക്കുമെന്ന് ആശങ്കപ്പെട്ടവർക്ക് ഗുജറാത്ത് ടൈറ്റൻസിനെതിരായ അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരം കൃത്യമായ മറുപടിയായിരുന്നു.ഐപിഎല്ലിലേക്ക് എത്തുമ്പോൾ കൂപ്പർ കൊണോലിയുടെ പക്കൽ വലിയ സ്കോറുകളുടെ പിൻബലമില്ലായിരുന്നു. കൃത്യമായി പറഞ്ഞാൽ, താളം കണ്ടെത്താൻ കഷ്ടപ്പെടുന്ന ഒരു ബാറ്ററെയാണ് സമീപകാല കണക്കുകളിൽ കണ്ടത്. 2025-26 ബിഗ് ബാഷ് ലീഗ് സീസനിന്റെ തുടക്കത്തിൽ രണ്ട് മികച്ച ഇന്നിങ്സുകൾ കളിച്ചെങ്കിലും പിന്നീട് അങ്ങോട്ട് കൊണോലിക്ക് അടിപതറി. തുടർന്നുള്ള 10 മത്സരങ്ങളിൽ നിന്ന് വെറും 73 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.∙ റിക്കി പോണ്ടിങ്ങിന്റെ തന്ത്രപരമായ നീക്കം
Source link


