CINEMA
‘ആ സിനിമയുടെ സെറ്റിൽ വച്ചാണ് ഞങ്ങൾ സുഹൃത്തുക്കളായത്, വിജയ് ദേഷ്യപ്പെട്ട് ഇതുവരെ കണ്ടിട്ടേയില്ല’- തൃഷ

നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയിയുടെ ഭാര്യ സംഗീത സൊർണലിംഗം വിവാഹമോചന ഹർജി ഫയൽ ചെയ്തതിരുന്നു. മറ്റൊരു നടിയുമായുള്ള വിജയിയുടെ ബന്ധമാണ് വിവാഹമോചനത്തിന് കാരണമായി സംഗീത ആരോപിച്ചത്. ഇതിനു പിന്നാലെ ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നത് നടി തൃഷയാണ്. ഇപ്പോഴിതാ പഴയൊരു അഭിമുഖത്തിൽ വിജയിയെക്കുറിച്ച് തൃഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ‘വിജയ് അടിപൊളിയാണ്. അദ്ദേഹത്തോടൊപ്പം നാല് സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. സത്യം പറഞ്ഞാൽ, ഗില്ലി തുടങ്ങുന്ന സമയം ഞാനുമായി അത്ര വലിയ അടുപ്പമൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എല്ലാവർക്കും അറിയാവുന്നത് പോലെ പുള്ളി വളരെ സൈലന്റാണ്. സെറ്റിൽ വരും, പണി തീർക്കും, അത്ര തന്നെ. ഗില്ലിയുടെ ടീമിന് നന്ദി, അവിടെ വച്ചാണ് ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറിയത്.
Source link