NATIIONAL
‘ആ കാഴ്ച കണ്ട് അന്തംവിട്ടു നിന്നു..’: ലേലത്തിൽ വൈഭവിനു വേണ്ടി മുടക്കാൻ തീരുമാനിച്ചിരുന്ന വമ്പൻ തുക വെളിപ്പെടുത്തി രാജസ്ഥാൻ

ജയ്പുർ∙ പതിനഞ്ച് വയസ്സു പൂർത്തിയാകുന്നതിനോടകം തന്നെ ക്രിക്കറ്റിൽ അവിശ്വസനീയമായ ചില റെക്കോർഡുകൾ സ്വന്തമാക്കിയ താരമാണ് ഐപിഎലിൽ രാജസ്ഥാൻ റോയൽസ് താരമായ വൈഭവ് സൂര്യവംശി. 2025ലെ ഐപിഎൽ മെഗാ താരലേലത്തിൽ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് താരത്തെ സ്വന്തമാക്കി. ഐപിഎൽ ടീമിൽ അംഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറി. എന്നാൽ ഇപ്പോഴിതാ ഒരു വമ്പൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ ക്രിക്കറ്റ് ഡയറക്ടർ സുബിൻ ബറൂച്ച. ലേലത്തിൽ സൂര്യവംശിക്ക് വേണ്ടി മാത്രം 10 കോടി രൂപ വരെ കരുതിവയ്ക്കാൻ താൻ ഫ്രാഞ്ചൈസിയോട് പറഞ്ഞിരുന്നതായി സുബിൻ ബറൂച്ച പറഞ്ഞു. ‘‘ആദ്യത്തെ കുറച്ച് പന്തുകൾ അവൻ ലീവ് ചെയ്തു. എന്നാൽ പോലും അത് വേറിട്ടുനിന്നു. അവൻ പന്തുകൾ വിട്ടുകളഞ്ഞ രീതി കണ്ടപ്പോൾ പന്തിന് ഒട്ടും പേസില്ലാത്തതുപോലെ തോന്നി. വിക്കറ്റ് കീപ്പർ 30 വാര പിന്നിലാണ് നിന്നിരുന്നത്, എന്നിട്ടും അവൻ അത്ര ആത്മവിശ്വാസത്തോടെ പന്തുകൾ വിട്ടുകൊടുത്തു. ഒരു സൈഡ്ആമർ എറിഞ്ഞ വേഗമേറിയ പന്തിനെ വൈഭവ് സൈറ്റ് സ്ക്രീനിന് മുകളിലൂടെ സിക്സർ പറത്തി. ഞാൻ പന്തിന്റെ വേഗത ചോദിച്ചപ്പോൾ അത് മണിക്കൂറിൽ 157 കിലോമീറ്റർ ആയിരുന്നു! അത് സാധാരണയല്ല. മികച്ച താരങ്ങൾക്ക് പോലും അത് സാധ്യമല്ല. അത്രയും വേഗതയുള്ള പന്ത് നാലാമത്തെയോ അഞ്ചാമത്തെയോ തവണ നേരിടുമ്പോൾ തന്നെ അങ്ങനെ ചെയ്യുന്നത് കാണുമ്പോഴാണ് ഇയാൾ അതിശയിപ്പിക്കുന്ന പ്രതിഭയാണെന്ന് നിങ്ങൾ തിരിച്ചറിയുന്നത്.’’– ബറൂച്ച വിശദീകരിച്ചു.
Source link


