NATIIONAL
‘ആ ഇന്ത്യന്‍ ജഴ്സി അവൻ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു’; ബ്രോഡിന്റെ ‘പ്രതികാര’ത്തെക്കുറിച്ച് യുവരാജ് സിങ്

മുംബൈ ∙ 2007ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ– ഇംഗ്ലണ്ട് മത്സരം എക്കാലവും ഓർമിക്കപ്പെടുന്ന ഒന്നാണ്. ഇന്ത്യൻ താരം യുവരാജ് സിങ് ഒരോവറിലെ ആറു പന്തും സിക്സര്‍ പറത്തിയ മുഹൂർത്തം പിറന്ന മത്സരം. ഇംഗ്ലണ്ട് പേസർ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെയായിരുന്നു യുവിയുടെ പ്രഹരം. ആ സിക്സറുകള്‍ ചരിത്രത്തില്‍ ഇടംപിടിച്ചപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ് തകര്‍ന്ന് തരിപ്പണമായി. ആ ആഘാതത്തില്‍ നിന്ന് സ്റ്റുവര്‍ട്ട് പുറത്തുകടന്നത് വളരെ പ്രയാസപ്പെട്ടാണെന്ന് പിന്നീട് താരം തന്നെ വെളിപ്പെടുത്തുകയും െചയ്തിരുന്നു.‘‘സ്റ്റുവര്‍ട്ടിന്റെ അച്ഛന് ക്രിസ് ബ്രോഡ് ഇന്ത്യ– ഓസ്ട്രേലിയ മത്സരത്തിന്റെ റഫറിയായി എത്തി. അദ്ദേഹം എന്റെയടുത്ത് വന്ന് ‘എന്റെ മകന്റെ കരിയറാണ് തീര്‍ത്ത് കളഞ്ഞത്’ എന്ന് പറഞ്ഞു. അപ്പോള്‍, സര്, എന്നെ ആളുകള്‍ ഓവറില്‍ അഞ്ച് സിക്സര്‍ പറത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ വികാരം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയും എന്ന് പറഞ്ഞു. അങ്ങനെയെങ്കില്‍ ഒരു ജഴ്സി സ്റ്റുവര്‍ട്ടിന് വേണ്ടി ഒപ്പിട്ട് തരൂ എന്നായി അദ്ദേഹം. ഉടന്‍ തന്നെ ഞാന്‍ എന്റെ ജഴ്സി ഊരി അതില്‍ ‘എന്നെ അഞ്ച് സിക്സിന് പറത്തിയിട്ടുണ്ട്. എനിക്ക് അത് മനസിലാകും. ഏറ്റവും മികച്ചയാളായി നീ മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന് കഴിയട്ടെ’ എന്നെഴുതിക്കൊടുത്തു.
Source link


