CINEMA

ആൽഫ ഗേൾ ആലിയ, യഷ് രാജ് സ്പൈ യൂണിവേഴ്സിലെ ആദ്യ പെൺ പോരാട്ട ചിത്രം ജൂലായ് 10ന്


ഗ്രീ​ക്ക് ​അ​ക്ഷ​ര​മാ​ല​യി​ലെ​ ​’ആ​ൽ​ഫ”​യു​മാ​യി​ ​ആ​ലി​യ​ ​ഭ​ട്ട് ​ചി​ത്രം​ ​ആ​ൽ​ഫ​യു​ടെബ​ന്ധം​ ​എ​ന്ത് ​?​ ​ആ​ക്ഷ​ൻ​ ​അ​വ​താ​ര​ത്തി​ൽ​ ​ഇ​താ​ദ്യ​മാ​യി​ ​ആ​ലി​യ​ ​ഭ​ട്ട് . ആ​ദി​ത്യ​ ​ചോ​പ്ര​യു​ടെ​ ​യ​ഷ് ​രാ​ജ് ​സ്പൈ​ ​യൂ​ണി​വേ​ഴ്സി​ലെ​ ​ആ​ദ്യ​ ​നാ​യി​ക​ ​കേ​ന്ദ്രീ​കൃ​ത​ ​ചി​ത്രം​ ​കൂ​ടി​യാ​ണ് ​ആ​ൽ​ഫ​ .​ ​തോ​ക്കേ​ന്തി​ ​പോ​രാ​ട്ടം​ ​ന​ട​ത്തു​ന്ന​ ​ആ​ലി​യ​യെ​ ​ജൂ​ലാ​യ് 10​ന് ​തി​യേ​റ്ര​റി​ൽ​ ​കാ​ണാം.​ ​ആ​ൽ​ഫ​ ​പു​ലി​ക​ളാ​യി​ ​ആ​ലി​യ​യും​ ​ഷെ​ർ​വാ​രി​യും​ ​ഏ​റ്റു​മു​ട്ടു​ന്നു.​രാ​ജ്യ​ത്തെ​ ​മി​ക​ച്ച​ ​ന​ടി​മാ​രി​ൽ​ ​ഒ​രാ​ളാ​യ​ ​ആ​ലി​യ​ഭ​ട്ടും​ ​യു​വ​ന​ടി​ ​ഷ​ർ​വാ​രി​യും ​ഒ​ന്നി​ക്കു​ന്ന​ ​ആ​ക്ഷ​ൻ​ ​ചി​ത്രം​ ​എ​ന്ന​തു​ ​മാ​ത്ര​മ​ല്ല​ ​ആ​ൽ​ഫ​യു​ടെ​ ​പ്ര​ത്യേ​ക​ത.​ ​ആ​ലി​യ​യു​ടെ​ ​ജീ​വി​ത​ത്തി​ന്റെ​ ​ഭാ​ഗം​ ​ആ​ണ് ​ആ​ൽ​ഫ.​ ​മ​ക​ൾ​ ​റാ​ഹ​ ​ജ​നി​ച്ച​ശേ​ഷം​ ​ആ​ണ് ​ആ​ൽ​ഫ​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ആ​ലി​യ​ ​എ​ത്തു​ന്ന​ത്.
”ഒ​രു​ ​കു​ഞ്ഞി​ന് ​ജ​ന്മം​ ​ന​ൽ​കി​യ​തി​നു​ശേ​ഷം​ ​ആ​ക്ഷ​ൻ​ ​സി​നി​മ​ക​ൾ​ ​ചെ​യ്യു​ന്ന​ത് ​വ​ള​രെ​ ​ര​സ​ക​ര​മാ​യി​രു​ന്നു.​ ​കാ​ര​ണം​ ​അ​ത് ​എ​ന്റെ​ ​ശ​രീ​ര​ത്തി​ന് ​എ​ന്ത് ​ക​ഴി​വു​ണ്ടെ​ന്ന് ​കാ​ണാ​ൻ​ ​അ​നു​വ​ദി​ച്ചു.​ ​അ​തൊ​രു​ ​പ​ഠ​ന​മാ​യി​രു​ന്നു.​ ​എ​ന്റെ​ ​ശ​രീ​ര​ത്തോ​ട് ​എ​നി​ക്ക് ​വ​ള​രെ​യ​ധി​കം​ ​ബ​ഹു​മാ​നം​ ​തോ​ന്നി​യ​ ​നി​മി​ഷം.​ ​ആ​ൽ​ഫ​ ​എ​ന്റെ​ ​ജീ​വി​ത​ത്തി​ന്റെ​ ​ഭാ​ഗം​ ​കൂ​ടി​ ​ആ​ണ്.​ ​””ആ​ലി​യ​ ​ഭ​ട്ടി​ന്റെ​ ​വാ​ക്കു​ക​ൾ.​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റർആ​ലി​യ​ ​ഭ​ട്ട് പ​ങ്കു​വ​ച്ച​തു​ ​മു​ത​ൽ​ ​ആ​രാ​ധ​ക​രു​ടെ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​ഏ​റി. ആ​ൽ​ഫ​യു​ടെ​ ​ഗ്രീ​ക്ക് ചി​ഹ്ന​ത്തി​ലൂ​ടെ​ആ​ലി​യ​യു​ടെ​ ​നോ​ട്ടം.​തോ​ളി​ൽ​ ​ആ​ഴ​ത്തി​ൽ​ ​മു​റി​വ്,​ ​ചു​ണ്ടി​ൽ​ ​ച​ത​വ്,​ ​പു​രി​ക​ത്തി​ൽ​ ​മ​റ്റൊ​രു​ ​മു​റി​വും.​ ​ആ​ക്ഷ​ൻ​ ​അ​വ​താ​ര​ത്തി​ന് ​ഇ​തി​നും​ ​അ​പ്പു​റം​ ​എ​ന്ത് ​വേ​ണം​?​ ​വൈ​ആ​ർ​എ​ഫ് ​സ്പൈ​ ​യൂ​ണി​വേ​ഴ്സി​ൽ​നി​ന്ന് ​പു​റ​ത്തി​റ​ങ്ങി​യ​ ​ഏ​ക് ​ഥാ​ ​ടൈ​ഗ​ർ,​ ​ടൈ​ഗ​ർ​ ​സി​ന്ദാ​ ​ഹൈ,​ ​വാ​ർ,​ ​പ​ത്താ​ൻ​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ൾ​ ​ബ്ളോ​ക് ​ബ​സ്റ്റ​റു​ക​ളാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​യൂ​ണി​വേ​ഴ്സി​ലെ​ ​ടൈ​ഗ​ർ​ 3, ​വാ​ർ​ 2​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​നി​രാ​ശ​പ്പെ​ടു​ത്തി.​ ​ധു​ര​ന്ദ​ർ​ 2​:​ ​ദ​ ​റി​വ​ഞ്ചു​മാ​യി​ ​ആ​ൽ​ഫ​യു​ടെ​ ​റി​ലീ​സ് ​ക്ളാ​ഷ് ​സം​ഭ​വി​ക്കേ​ണ്ട​താ​യി​രു​ന്നു.​ ​സ്പൈ​ ​യൂ​ണി​വേ​ഴ്സു​മാ​യി​ ​ബ​ന്ധം​ ​തോ​ന്നി​പ്പ​ക്കു​ന്ന​താ​ണ് ​ധു​ര​ന്ദ​ർ​ ​ഫ്രാ​ഞ്ചൈ​സി​ .​ ​സ​ൽ​മാ​ൻ​ ​ഖാ​ൻ​ ​ചി​ത്രം​ ​’മാ​തൃ​ഭൂ​മി”​യോ​ടും​ ​മ​ത്സ​രി​ക്കു​ന്നി​ല്ല.​ ​ആ​ൽ​ഫ​ ​വ​രു​ന്ന​ത് ​ഒ​റ്റ​യ്ക്കാ​ണ്.​ ​പെ​ൺ​പു​ലി​ക​ളു​ടെ​ ​വീ​ര്യ​വു​മാ​യി​ ​എ​ത്തു​ന്ന​ ​ആ​ൽ​ഫ​യു​ടെ​ ​സം​വി​ധാ​നം​ ​ശി​വ്‌​റാ​വ​ൽ​ ​ആ​ണ് .​ ​ബോ​ബി​ ​ഡി​യോ​ൾ​ ​പ്ര​തി​നാ​യ​ക​നാ​യി​ ​എ​ത്തു​ന്നു.​ ​അ​നി​ൽ​ ​ക​പൂ​ർ​ ​ആ​ണ് ​മ​റ്രൊ​രു​ ​പ്ര​ധാ​ന​ ​താ​രം.
ഹൃ​ത്വി​ക് ​റോ​ഷ​ൻ​ ​അ​തി​ഥി​ ​താ​ര​മാ​യി​ ​എ​ത്തു​ന്നു​ണ്ട്.​ ​അ​തി​ഥി​വേ​ഷ​ത്തി​ൽ​ ​ഷാ​രൂ​ഖ് ​ഖാ​ന്റെ​ ​പേ​ര് ​പ​റ​ഞ്ഞ് ​കേ​ൾ​ക്കു​ന്നു


Source link

Related Articles

Back to top button