NATIIONAL

ആർസിബിയെ ബാറ്റിങ്ങിനു വിട്ട് രാജസ്ഥാൻ റോയൽസ്, ടോസിനു പിന്നാലെ വീണ്ടും മഴ


ഗുവാഹത്തി∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ ഇന്നത്തെ രാജസ്ഥാൻ റോയൽസ്– റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരം മഴ കാരണം വൈകുന്നു. മത്സരത്തിൽ ടോസ് വിജയിച്ച രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴ കാരണം ഒരു മണിക്കൂറോളം വൈകിയാണ് മത്സരത്തിന്റെ ടോസ് ഇട്ടത്. എന്നാൽ ടോസിനു പിന്നാലെ വീണ്ടും മഴയെത്തുകയായിരുന്നു. രാജസ്ഥാൻ റോയൽസ് പ്ലേയിങ് ഇലവനില്‍ മാറ്റമില്ല. ആർസിബിയിൽ ജേക്കബ് ഡഫിക്കു പകരം ഓസീസ് പേസർ ജോഷ് ഹെയ്സൽവുഡ് കളിക്കും.


Source link

Back to top button