LATEST

ആർത്തവ അവധി നിർബന്ധമാക്കാനാകില്ലെന്ന് സുപ്രീംകോടതി; നിയമം സ്‌ത്രീകളുടെ കരിയർ ഇല്ലാതാക്കുമെന്ന് നിരീക്ഷണം


ന്യൂഡൽഹി:നിർബന്ധിത ആർത്തവ അവധി നൽകുന്നത് തൊഴിലിൽ മേഖലകളിൽ സ്‌ത്രീകൾക്ക് തിരിച്ചടിയാകാൻ കാരണമാകുമെന്ന് സുപ്രീംകോടതി. ആർത്തവ അവധി നിർബന്ധമാക്കിയാൽ കമ്പനികൾ സ്‌ത്രീകളെ ജോലിക്കെടുക്കാൻ വിമുഖത കാണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയുടെ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.ഇത്തരമൊരു നിയമം നിലവിൽ വന്നാൽ സ്‌‌ത്രീകൾ പുരുഷന്മാരെക്കാൾ പിന്നിലാണെന്ന തെറ്റിധാരണ സമൂഹത്തിൽ പടരുമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ആർത്തവം എന്നതൊരു മോശം കാര്യമാണെന്ന ചിന്താഗതി തൊഴിലുടമകൾക്കിടയിൽ വളരാൻ ഇത് കാരണമാകുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. തൊഴിലുടമകളുടെ മനോഭാവം നിങ്ങൾക്കറിയില്ല. ഇത്തരമൊരു നിയമം വന്നാൽ അവർ സ്ത്രീകളെ ജോലിക്കെടുക്കുന്നത് അവസാനിപ്പിക്കുമെന്ന് ഹർജിക്കാരന് കോടതി മുന്നറിയിപ്പ് നൽകി. ബോധവത്‌ക്കരണം നടത്തുന്നതും നിയമത്തിലൂടെ നിർബന്ധിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും കോടതി വ്യക്തമാക്കി.


Source link

Related Articles

Back to top button