CINEMA
ആൺകുട്ടി വേണംഗർഭിണിയായ ഭാര്യയെയും മക്കളേയും മുക്കിക്കൊന്നു

ഹൈദരാബാദ്: ഗർഭിണിയായ ഭാര്യയേയും രണ്ട് പെൺമക്കളേയും നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം.ഭർത്താവ് അസ്ഹറുദ്ദീനെ പൊലീസ് അറസ്റ്റു ചെയ്തു. ആസൂത്രിക കൊലപാതകമാണെന്ന് പൊലീസ് അറിയിച്ചു. ഭാര്യ ഫർഹാത് (26) മക്കളായ ഉമേറ (8), അയിഷ (6) എന്നിവരെയാണ് ബുധനാഴ്ച രാത്രി നീന്തൽകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാറങ്കൽ-കമ്മം ദേശീയപാതയിൽ വാടകയ്ക്ക് നൽകാറുള്ള ഇവരുടെ തന്നെ നീന്തൽക്കുളമാണിത്. ഉമേറയുടെ ജന്മദിനമായ ബുധനാഴ്ച രാത്രി ബന്ധുക്കൾക്കൊപ്പം ഫർഹാതും മക്കളും ഇവിടെയെത്തി. പിന്നീട് വെള്ളത്തിൽ ബോധരഹിതരായ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
Source link


