LATEST

കെ.എസ്.ആർ.ടി.സി എന്തിന് നഷ്ടത്തിലോടുന്നു:സുപ്രീംകോടതി,​ പെൻഷൻ ആനുകൂല്യം നൽകാൻ  കോടതി മേൽനോട്ടം വഹിക്കും


ന്യൂഡൽഹി: കെ.എസ്.ആർ.ടി.സി നൽകാനുള്ള പെൻഷൻ ആനുകൂല്യങ്ങളുടെ വിതരണത്തിന് മേൽനോട്ടം വഹിക്കുമെന്ന് സുപ്രീം കോടതി. നഷ്‌ടം സഹിച്ചും എന്തിന് പ്രവർത്തിക്കുന്നുവെന്ന ചോദ്യവും സുപ്രീംകോടതി ഉയർത്തി.41355ൽപ്പരം പെൻഷൻകാരുണ്ടെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. 16000 കോടിയുടെ സാമ്പത്തികബാദ്ധ്യതയുണ്ട്. പ്രതിവർഷം 150 കോടിയുടെ വരുമാന നഷ്‌ടവുമുണ്ട്. അതിനാലാണ് പെൻഷൻ വിതരണം വൈകുന്നതെന്ന് കെ.എസ്.ആർ.ടി.സി വാദിച്ചപ്പോഴാണ് നഷ്ടം സഹിച്ചും എന്തിന് പ്രവർത്തിക്കുന്നുവെന്ന ചോദ്യം ജസ്റ്റിസുമാരായ ദീപാങ്ക‌ർ ദത്ത, സതീഷ് ചന്ദ്ര ശ‌ർമ്മ എന്നിവരടങ്ങിയ ബെഞ്ച് ഉന്നയിച്ചത്. സ്വകാര്യ സർവീസുകൾ ലാഭകരമായല്ലേ പ്രവർത്തിക്കുന്നതെന്ന് ആരാഞ്ഞു.


Source link

Back to top button