LATEST

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ, ഉറപ്പ് ലഭിച്ചവെന്ന് രാജീവ് ചന്ദ്രശേഖര്‍


തിരുവനന്തപുരം: എല്ലാവരുടെയും ആശങ്ക പരിഹരിച്ച ശേഷമേ എഫ്സിആര്‍എ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിക്കൂവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എഫ്സിആര്‍എ ഭേദഗതി ക്രൈസ്തവ സമൂഹത്തെ ബാധിക്കുമെന്നത് കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം പച്ചക്കള്ളമാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ദുഷ്പ്രചാരണം നടക്കുന്ന സമയത്ത് ബില്ല് പാസാക്കരുതെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. നിയമ ഭേദഗതിയില്‍ ആശങ്കയുണ്ടെന്ന് സഭാനേതൃത്വം തന്നെ അറിയിച്ചതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ നേതാക്കളോട് സംസാരിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു, എഫ്സിആര്‍എ ബില്‍ അവതരണം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍. ക്രൈസ്തവ സഭകള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അവരുമായി ആശയ വിനിമയം നടത്തും. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജ്ജു അവരുമായി സംസാരിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കോണ്‍ഗ്രസും കേരളാകോണ്‍ഗ്രസും ദുഷ്പ്രചാരണം നടത്തുന്നുണ്ടെന്ന് നിരവധിപ്പേര്‍ തന്നെ വിളിച്ചു പറഞ്ഞിട്ടുണ്ട്. വികസനത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Source link

Back to top button