ആവേശം പകർന്ന് പിണറായി. പ്രചാരണത്തിന് തുടക്കം

പത്തനംതിട്ട: സംസ്ഥാനത്ത് എൽ.ഡി.എഫ് പ്രചാരണത്തിന് ആവേശം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലം പര്യടനം തുടങ്ങി. പത്തനംതിട്ട ജില്ലയിൽ നിന്നായിരുന്നു തുടക്കം.തിരുവല്ല മുനിസിപ്പൽ മൈതാനത്ത് എൽ.ഡി.എഫ് കൺവെൻഷനായിരുന്നു ആദ്യ പരിപാടി. സ്ഥാനാർത്ഥി സോഷ്യലിസ്റ്റ് ജനതാദൾ നേതാവ് അഡ്വ. മാത്യു ടി. തോമസ്. അൻപത് മിനിട്ട് പ്രസംഗത്തിന്റെ തുടക്കം മൂന്നാമതും എൽ.ഡി.എഫ് ഭരണം വരേണ്ടതിന്റെ ആവശ്യകതയിലൂന്നി. തുടർന്ന് യു.ഡി.എഫിനെയും ബി.ജെ.പിയെയും വിമർശിച്ചു. പരിഹാസശരങ്ങൾക്ക് സദസിൽ നിന്ന് നിറഞ്ഞ കൈയടി. പാർട്ടി വിട്ടുപോയി എതിർപ്പാളയത്തിൽ ചേക്കേറിയ ജി. സുധാകരന്റെ മണ്ഡലം തൊട്ടടുത്ത അമ്പലപ്പുഴ ആയിരുന്നു. സുധാകരനെതിരെ കടന്നാക്രമണം പ്രതീക്ഷിച്ചു. ഒന്നും പറഞ്ഞില്ല. വാർത്താസമ്മേളനത്തിൽ വിഷയം ഉന്നയിച്ചപ്പോൾ ബാക്കി വേദിയിൽ പറയാമെന്നായിരുന്നു മറുപടി.ആറന്മുള മണ്ഡലത്തിലെ കൺവെൻഷൻ വൈകുന്നേരം നാലരയ്ക്ക്
Source link
