LATEST

ആളുകള്‍ മാറി ചിന്തിക്കുന്നു, സ്വര്‍ണം വീഴുന്നു; പുതിയ താത്പര്യം ഈ മേഖലകളില്‍


കേരളത്തില്‍ ഇന്ന് രണ്ട് തവണയാണ് സ്വര്‍ണവിലയില്‍ കുറവ് വന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ഇടിഞ്ഞതോടെ ഒരു ഗ്രാമിന് 14,490 രൂപയും ഒരു പവന് 1,15,920 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ പവന് 880 രൂപ വര്‍ദ്ധിച്ചിരുന്നു 14540 രൂപയില്‍ നിന്നാണ് വൈകുന്നേരം വില കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിനും വിലയില്‍ കുറവ് വന്നിട്ടുണ്ട്. ഇറാനെതിരെയുള്ള ഇസ്രയേല്‍ അമേരിക്ക സഖ്യത്തിന്റെ ആക്രമണം വിപണയില്‍ വരുത്തിയ മാറ്റമാണ് വില ഇറങ്ങുന്നതിലേക്ക് നയിച്ചത്.പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ കടുക്കുന്നതിനിടെ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ യുഎസ് ഡോളറിനെയും ക്രൂഡ് ഓയിലിനെയും ആശ്രയിക്കുന്നതാണ് സ്വര്‍ണത്തിന് തിരിച്ചടിയാകുന്നത്. ക്രൂഡ് ഓയില്‍ വില ഉയരുന്നതും ഡോളര്‍ ശക്തി പ്രാപിക്കുന്നതും സ്വര്‍ണവില കുറയുന്നതിന് കാരണമാകുന്നുണ്ട്. നേരത്തെ സ്വര്‍ണ വില കുത്തനെ കൂടിയപ്പോഴും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വാങ്ങിക്കൂട്ടാന്‍ ആളുകള്‍ തയ്യാറായിരുന്നു. എന്നാല്‍ സ്വര്‍ണത്തേക്കാള്‍ കൂടുതല്‍ റിട്ടേണ്‍സ് ഓയില്‍ സെക്ടറില്‍ നിന്ന് ലഭിക്കുമെന്ന അവസ്ഥ വന്നതോടെയാണ് ട്രെന്‍ഡില്‍ മാറ്റം വന്നത്.ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിലച്ചതോടെ അസംസ്‌കൃത എണ്ണ വില വര്‍ദ്ധിച്ചിരുന്നു. ഇത് പണപ്പെരുപ്പം ഉയര്‍ത്തുമെന്ന ആശങ്കയുയര്‍ത്തി. അതിനാല്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന വിലയിരുത്തലുകള്‍ വരികയും ചെയ്തപ്പോള്‍ ഡോളറിന്റെ മൂല്യം വര്‍ദ്ധിക്കുകയായിരുന്നു. സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഇപ്പോഴും ആവശ്യക്കാരുണ്ടെങ്കിലും കടുത്ത സാമ്പത്തിക നയങ്ങള്‍ സ്വീകരിക്കാനുള്ള സാദ്ധ്യതകള്‍ നഷ്ടടത്തിന് കാരണമാകുമെന്നതാണ് നിക്ഷേപകരെ മാറിചിന്തിപ്പിക്കുന്നത്.


Source link

Related Articles

Back to top button