ആലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക ആകാംക്ഷയിൽ

ആലപ്പുഴ: പുതുയുഗ യാത്ര അവസാനിച്ച് സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കോൺഗ്രസും യു.ഡി.എഫും പ്രവേശിച്ചിരിക്കെ അഭ്യൂഹങ്ങളൊഴിയാതെ ആലപ്പുഴയിലെ സ്ഥാനാർത്ഥിപ്പട്ടിക. ജില്ലാ നേതൃത്വം കെ.പി.സി.സിക്ക് സമർപ്പിച്ച പട്ടികയിൽ ആരൊക്കെ ഏതൊക്കെ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളാകുമെന്ന് തീരുമാനമായിട്ടില്ലെങ്കിലും പ്രവർത്തകർക്കിടയിലും സമൂഹമാദ്ധ്യമ ഗ്രൂപ്പുകളിലും പേരുകൾക്ക് പഞ്ഞമില്ല. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ജില്ലയിലെ ഏക സിറ്റിംഗ് സീറ്റായ ഹരിപ്പാടാണ് ഒന്നിലധികം പേരുകളില്ലാത്ത മണ്ഡലം. മറ്റ് മണ്ഡലങ്ങളിൽ മൂന്നും നാലും പേരുകളടങ്ങിയ പട്ടികയാണ് കെ.പി.സി.സിയുടെ കൈവശമുള്ളത്.സി.പി.എം നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി.സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമോയെന്ന് കോൺഗ്രസും യു.ഡി.എഫ് നേതൃത്വവും ഉറ്റുനോക്കുന്നുണ്ട്. സിറ്റിംഗ് എം.എൽ.എ എച്ച്. സലാമിനെതിരെ സ്വന്തം തട്ടകമായ അമ്പലപ്പുഴയിൽ ജി.സുധാകരൻ സ്വതന്ത്രനായെത്തിയാൽ തന്ത്രപൂർവ്വമായ നിലപാടാകും കോൺഗ്രസ് സ്വീകരിക്കുക. സിറ്റിംഗ് സീറ്റുകളിൽ എം.എൽ.എമാരെ വീണ്ടും പരീക്ഷിക്കാനിരിക്കെ മന്ത്രിയും സി.പി.എം സെക്രട്ടേറിയറ്റ് അംഗവുമായ സജി ചെറിയാനെതിരെ ചെങ്ങന്നൂരിൽ മത്സരം കടുപ്പിക്കാൻ അട്ടിമറി ശേഷിയുള്ള സ്ഥാനാർത്ഥികളെ പുറത്തുനിന്നെത്തിക്കാനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ മകൾ മറിയം ഉമ്മനുൾപ്പെടെയുള്ളവരുടെ പേരുകളാണ് പട്ടികയ്ക്ക് പുറമേ ഇവിടേക്ക് പരിഗണിക്കുന്നത്.ഘടകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് മത്സരിക്കുന്ന കുട്ടനാടുൾപ്പെടെ 9 മണ്ഡലങ്ങളിൽ ഹരിപ്പാടടക്കം അഞ്ച് മണ്ഡലങ്ങളിലാണ് കോൺഗ്രസിന് ശുഭപ്രതീക്ഷ.പരിഗണനാപട്ടിക
Source link



