ആയത്തുള്ള ഖമനേയിയുടെ ഭാര്യ ജീവനോടെയുണ്ട്; യുഎസ് – ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വാർത്ത തള്ളി ഇറാൻ

ടെഹ്റാന്: അമേരിക്കയും ഇസ്രയേലും ചേര്‍ന്നുനടത്തിയ ആക്രമണത്തില്‍ ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ ഭാര്യയും കൊല്ലപ്പെട്ടുവെന്ന വാർത്തകൾ തള്ളി ഇറാൻ മാദ്ധ്യമങ്ങൾ. ആയത്തുള്ള ഖമനേയിയുടെ ഭാര്യ മൻസൂറെ ഖോജസ്തേ ബാഗെർസാദേയും ഭർത്താവിനൊപ്പം കൊല്ലപ്പെട്ടെന്ന വാർത്തകളായിരുന്നു നേരത്തെ പ്രചരിച്ചത്. ബാഗെർസാദേയ്ക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റുവെന്നും എന്നാൽ ജീവനോടെയുണ്ടെന്നുമാണ് ഇറാനിലെ ഫാർസ് ന്യൂസ് ഏജൻസി വ്യക്തമാക്കിയത്.ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടണമായ മഷാദിലെ ഒരു മത കുടുംബത്തിലായിരുന്നു മന്സൂറെയുടെ ജനനം. പിതാവ് മുഹമ്മദ് ഇസ്മായില്‍ കൊജസ്തേ ബിസിനസുകാരനായിരുന്നു. സഹോദരന് ഹസന് ഇറാനിലെ ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാന് ബ്രോഡ്കാസ്റ്റര്‍ (ഐആര്‍ഐബി) ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്നു.1964ലാണ് ഖമനേയിയും മന്‍സൂറെയും ഒരു സ്വകാര്യ ചടങ്ങില്‍ വച്ച് ആദ്യമായി കണ്ടുമുട്ടിയത്. ഒരു വര്‍ഷത്തിന് ശേഷം മതപരമായ ചടങ്ങുകളുടെ അകമ്പടിയോടെ വിവാഹിതരായി. നാല് ആണ്മക്കള് ഉള്‍പ്പെടെ ആറ് മക്കളാണ് ഇവർക്കുള്ളത്.
Source link


