CINEMA

ആക്‌സിസ് മാക്‌സ് ലൈഫ്- യെസ് ബാങ്ക് പങ്കാളിത്തം 21 വർഷത്തിലേക്ക്


കൊച്ചി : ആക്‌സിസ് മാക്‌സ് ലൈഫ് ഇൻഷ്വറൻസും യെസ് ബാങ്കുമായുള്ള ബാങ്ക് അഷ്വറൻസ് പങ്കാളിത്തം 21 വർഷം പിന്നിട്ടു. ഇൻഷ്വറൻസ് സേവനങ്ങൾ ലളിതമാക്കുന്നതിനും ആധുനിക സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യെസ് ബാങ്കിന്റെ 1,300ൽ അധികം ശാഖകളുടെ ശൃംഖലയെ ഈ പങ്കാളിത്തം ശക്തമാക്കും, ഇതിലൂടെ 18.03 ലക്ഷം പോളിസി ഉടമകളെ സുരക്ഷിതരാക്കും. ഇത് ഏകദേശം 1.50 ലക്ഷം കോടി രൂപയിലധികം ക്യുമുലേറ്റീവ് സം അഷ്വേർഡ് നൽകുന്നു.
കുട്ടികളുടെ വിദ്യാഭ്യാസവും, വിരമിക്കൽ ആസൂത്രണവും മുതൽ സമ്പത്ത് സൃഷ്ടിക്കൽ, ടേം പ്രൊട്ടക്ഷൻ തുടങ്ങിയ ആവശ്യങ്ങൾക്കായി ഡിജിറ്റൽ പരിഹാരങ്ങൾ ഇതിലൂടെ ലഭ്യമാകും. ഉപഭോക്താക്കൾക്ക് വേഗത്തിൽ ഇൻഷ്വറൻസ് സേവനങ്ങൾ ലഭിക്കാനും സഹായിക്കും. ഉപഭോക്തൃ കേന്ദ്രീകൃതമായ വളർച്ചയ്ക്കുവേണ്ടി പരസ്‌പരം കൈകോർക്കുന്നതിലുള്ള പ്രതിബദ്ധതയാണ് ഈ പങ്കാളിത്തമെന്ന് ആക്‌സിസ് മാക്‌സ് ലൈഫ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സുമിത് മദൻ പറഞ്ഞു.


Source link

Back to top button