CINEMA
125 കോടി നേടി വാഴ 2

റിലീസ് ചെയ്ത് ഒൻപതാം ദിവസം ലോക വ്യാപകമായി 125 കോടി കളക്ഷൻ എന്ന അത്യുജ്ജ്വല നേട്ടത്തിൽ പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻദാസിന്റെ രചനയിൽ നവാഗതനായ സവിൻ സ സംവിധാനം ചെയ്ത വാഴ 2 കുതിക്കുന്നു. എട്ടാം ദിവസമായ വ്യാഴാഴ്ച 3,35,000 ടിക്കറ്റുകൾബുക്ക് മൈ ഷോയിലൂടെ മാത്രം വിറ്റുപോയി. കേരള ബോക്സോഫീസിൽ നിന്ന് വ്യാഴാഴ്ച 8 കോടി 55 ലക്ഷം കളക്ട് ചെയ്ത വാഴ 2 ന് വ്യാഴാഴ്ചത്തെ ഡൊമസ്റ്റിക്ക് കളക്ഷൻ 9 കോടിയാണ്. ഇന്നലെ മണിക്കൂറിൽ പതിനേഴായിരത്തോളം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിൽ വിറ്റ് പോയത്. ഇന്നലത്തെ ഈവനിംഗ്, നൈറ്റ് ഷോകൾ പിന്നിട്ടതോടെയാണ് വാഴ 2 ലോക വ്യാപകമായി 125 കോടി കളക്ഷൻ പിന്നിട്ടത്. സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ, അലൻ ബിൻസിറാജ്, അജിൻ ജോയ്, വിനായക് എന്നിവർ പ്രേക്ഷകരുടെ കൈയടി നേടുന്നു. ഏയ്ഞ്ചൽ മരിയ, വേദ ശങ്കർ എന്നിവരയെും പ്രേക്ഷകർ ഏറ്റെടുത്തു. വിജയ് ബാബു, അജു വർഗീസ്, ബിജു കുട്ടൻ, അൽഫോൻസ് പുത്രൻ എന്നിവരാണ് മറ്റ് താരങ്ങൾ.
Source link


