LATEST
അസ്ഥികൂടത്തിനരികിലെ ഉപകരണങ്ങളുടെ ഉടമകളെ പൊലീസ് തിരിച്ചറിഞ്ഞു

ശാസ്ത്രീയ അന്വേഷണത്തിലാണ് ഫോണിന്റെയും ലാപ്ടോപ്പിന്റെയും ഉടമകളെ തിരിച്ചറിഞ്ഞത്. തമിഴ്നാട് സ്വദേശി പളനിസ്വാമിയുടേതാണ് ലാപ്ടോപ്പ്. കേരളത്തിലേക്കുള്ള ട്രെയിൻ യാത്രക്കിടെയാണ് നഷ്ടപ്പെട്ടത്. മൂന്ന് എ.ടി.എം കാർഡുകളും കാണാതായിരുന്നു. ഇതിൽ ഒരു എ.ടി.എം കാർഡ് അസ്ഥികൂടത്തിന് സമീപം കിടന്നിരുന്നു. ഇതാണ് ഉടമയെ കണ്ടെത്താൻ സഹായിച്ചത്.എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന അസ്ഥികൂടം ആരുടേതാണെന്ന് കണ്ടെത്താൻ സഹായകമായ തുമ്പുകളൊന്നും കിട്ടിയിട്ടില്ല. ഈ ആഴ്ച പോസ്റ്റ്മോർട്ടം നടത്തി സംസ്കരിക്കും. മരണകാരണം പോസ്റ്റ്മോർട്ടത്തിൽ വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 19ന് വൈകിട്ടാണ് ഫാക്ടിന്റെ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിൽ അസ്ഥികൂടം കണ്ടത്.
Source link



