test del 3
അവസാന തീയതി കഴിയുന്നു, ദേശീയപാത നിർമാണം പൂർത്തിയായില്ല; ഒരു മാസംകൂടി വേണ്ടി വരും: ടോൾ കൂട്ടലിന് മാറ്റമില്ല

കുറ്റിപ്പുറം∙ ജില്ലയിൽ ദേശീയപാത നിർമാണം പൂർത്തിയായില്ല. ഇന്ന് ആയിരുന്നു മുഴുവൻ ജോലികളും പൂർത്തിയാക്കാനുള്ള അവസാന തീയതി. ഇതിന്റെ ഭാഗമായി നാളെ മുതൽ ടോൾ നിരക്ക് വർധിപ്പിക്കുമെന്നും ദേശീയപാതാ അതോറിറ്റി ഉത്തരവ് ഇറക്കിയിരുന്നു. നിർമാണം പൂർത്തിയാക്കാൻ ഒരു മാസംകൂടി വേണ്ടി വരുമെന്ന സാഹചര്യത്തിൽ, കാലാവധി നീട്ടിനൽകാൻ ദേശീയപാതാ അതോറിറ്റി തീരുമാനിച്ചു. കുറ്റിപ്പുറം, കൂരിയാട് ഭാഗങ്ങളിൽ ഒന്നര കിലോമീറ്റർ ദൂരമാണ് പൂർത്തിയാക്കാൻ ബാക്കിയുള്ളത്.കൂരിയാട് പാലത്തിന്റെ പ്രവൃത്തികളും അവസാനഘട്ടത്തിലാണ്. അതേസമയം, ഏപ്രിൽ ഒന്നു മുതൽ ടോൾ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചതിൽ മാറ്റമില്ല. നിർമാണം പൂർണമായും പൂർത്തിയാക്കാതെ ടോൾ നിരക്ക് വർധിപ്പിക്കുന്നത് പ്രതിഷേധങ്ങൾക്കു കാരണമാകും. നിർമാണം പൂർത്തിയാക്കാൻ കാലാവധി നീട്ടിനൽകിയത് വരെ ടോൾ നിരക്കും വർധിപ്പിക്കരുതെന്നാണ് ആവശ്യം. ഇതു സംബന്ധിച്ചു ദേശീയപാതാ അതോറിറ്റി ആലോചനയിലാണ്.
Source link


