test del 3

‘അവസാനമായി അവനായി കൊണ്ടുവന്നതാണ്’; നാടിന്റെ നൊമ്പരമായി അൻവിത് യാത്രയായി


കരിവെള്ളൂർ ∙ ‘അൻവിത് എന്റെ പ്രിയപ്പെട്ടവനാണ്, ഇനി അവനെ കാണില്ലല്ലോ… അവസാനമായി അവനായി കൊണ്ടുവന്നതാണ്’ കയ്യിലെ തൂവാലകൊണ്ട് പി.ദേവാനന്ദ് കണ്ണുതുടച്ചു. ഉറക്കമൊഴിഞ്ഞു രാത്രി വരച്ച അൻവിതിന്റെ ചിത്രം ചേതനയറ്റ ശരീരത്തിൽ വച്ചപ്പോൾ കണ്ടുനിന്നവരുടെയും കണ്ണുകൾ നിറഞ്ഞു. ശ്വാസകോശാർബുദത്തെ തുടർന്ന് കഴിഞ്ഞദിവസം വൈകിട്ടാണ് അൻവിത് ചികിത്സയിലിരിക്കെ മരിച്ചത്. കരിവെള്ളൂർ എവി സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥിയാണ് പ്രാന്തംചാലിലെ കെ.അൻവിത്. 


Source link

Back to top button