LATEST

‘അവസരവാദികളുടെ നിലപാടിൽ ഒരു വോട്ടും കുറയില്ല’, ജി സുധാകരൻ കൂടുതൽ ജീർണതയിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി


ആലപ്പുഴ: സിപിഎം വിട്ട മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ജി സുധാകരനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റെ തൊപ്പി തലയിൽ വച്ച ജി സുധാകരൻ പഴയ കാര്യങ്ങളൊക്കെ തള്ളിപ്പറയുമെന്ന് മുഖ്യമന്ത്രി ആലപ്പുഴയിൽ ചേർന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇനിയും കൂടുതൽ ജീർണതയിലേക്ക് അദ്ദേഹം പോകുമെന്നാണ് കരുതുന്നത്. സുധാകരൻ കോൺഗ്രസ് നേതാക്കളുമായി ആലോചന നടത്തിയതിന് ശേഷമാകാം പാർട്ടി വിട്ടതെന്നും പിണറായി കൂട്ടിച്ചേർത്തു. ‘ആലപ്പുഴ പുന്നപ്ര വയലാർ സമരസേനാനികളുടെ മണ്ണാണ്. ഞങ്ങളുടെ രാഷ്ട്രീയ പ്രവർത്തന അനുഭവത്തിൽ ഒരുപാട് ഘട്ടങ്ങൾ ഞങ്ങൾ കടന്നുവന്നിട്ടുണ്ട്. ആ ഘട്ടത്തിൽ വലിയ വ്യതിയാനങ്ങൾ പലർക്കും സംഭവിച്ചിട്ടുണ്ട്. ആ ഘട്ടത്തിൽ ശക്തമായി ഉറച്ചുനിന്ന ജില്ല ആലപ്പുഴയാണ്. ഇവിടുത്തെ പ്രസ്ഥാനത്തിന്റെ ഒരു കരുത്താണത്. അവരുടെ പാർട്ടി കൂറ് വലുതാണ്. എതെങ്കിലും ഒരു വ്യക്തിയെ ചാരിയല്ല, പാർട്ടിയോടൊപ്പമാണ് ആലപ്പുഴയിലെ സഖാക്കളും ജനങ്ങളും നിൽക്കുന്നത്. സഖാക്കളെക്കാളും ആവേശവും പ്രതിബദ്ധതയും കാണിക്കുന്നവരാണ് ഇവിടുത്തെ ജനങ്ങൾ. അത്തരമൊരു ജില്ലയാണിത്. അവസരവാദികളുടെ നിലപാടിന്റെ ഭാഗമായി ഒരു വോട്ടും ആലപ്പുഴയിൽ കുറയില്ല.


Source link

Back to top button