LATEST

അവയവം മാറ്റിവച്ചവർക്ക് മുത്തൂറ്റ് ഫിനാൻസ് കൈത്താങ്ങ്


കൊച്ചി: അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ നിർദ്ധനരായ നൂറ് രോഗികൾക്ക് റോട്ടറി ക്ളബ് ഒഫ് ട്രിവാൻഡ്രം ഫീനിക്സുമായി ചേർന്ന് മുത്തൂറ്റ് ഫിനാൻസ് കൈത്താങ്ങ് ഒരുക്കുന്നു. ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത രോഗികൾക്ക് ഒരു വർഷത്തേക്ക് സൗജന്യ മരുന്നുകൾ നൽകും. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്‌ഘാടനം മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് നിർവഹിച്ചു. പദ്ധതിക്കായി മുത്തൂറ്റ് ഫിനാൻസിന്റെ സി.എസ്,ആർ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിക്കും. ലിവർ ഫൗണ്ടേഷൻ ഒഫ് കേരളയുടെ പങ്കാളിത്തമുണ്ട്. പദ്ധതിയെ കുറച്ച് റോട്ടറി ക്ളബ് ട്രിവാൻഡ്രം ഫീനിക്‌സ് പ്രസിഡന്റ് ഗോപകുമാർ വിശദീകരിച്ചു.


Source link

Related Articles

Back to top button