LIFESTYLE NEW
‘അമ്മേ കാണണം’; വാശിപിടിച്ചു നിന്ന കുരുന്നിനെ ആശ്വസിപ്പിച്ച് അനു സിതാര

ആദ്യമായി സ്‌കൂളിലേക്ക് പോകുമ്പോൾ അമ്മയോടൊപ്പം തിരികെ വീട്ടിലേക്ക് വരണമെന്ന് വാശിപിടിച്ച് കരയാത്തവർ വിരളമാണ്. അമ്മയോട് ചുറ്റിപ്പറ്റിനിന്ന ലോകത്തിനപ്പുറം മറ്റൊന്നിലേക്ക് ഇഴുകിച്ചരാൻ പ്രയാസപ്പെട്ട്, മാറിയിരുന്ന് കരഞ്ഞിരുന്ന ഒരാളെയെങ്കിലും നമുക്ക് ഓർമ്മയുണ്ടാകും. അല്ലെങ്കിൽ ആ ഒരാൾ നമ്മൾ തന്നെയാകും. ‘അമ്മേ കാണണം’ എന്ന് പറഞ്ഞുകൊണ്ടാണ് കുഞ്ഞുശിഷ്യ അനുവിന് സമീപത്തേയ്‌ക്ക് ഓടി വരുന്നത്. ക്ലോക്കിലേക്ക് കൈചൂണ്ടി സമയം എത്രയായെന്ന് നോക്കിക്കേ എന്നായിരുന്നു അനുവിന്റെ മറുപടി. കുരുന്ന് അതുനോക്കി തലയാട്ടുന്നുണ്ട്. ‘ഇനി ഒരു നൂറുവരെ എണ്ണുമോ? അതുകഴിഞ്ഞ് കാണാം ലേ’ എന്ന് അനു ചോദിക്കുമ്പോൾ കുഞ്ഞുശിഷ്യ അത് സമ്മതിക്കുന്നു.
Source link



