test del 5 copy of del 3
‘അമ്മേ എല്ലാം സെറ്റാണ്’; കരച്ചിലടക്കാനാകാതെ ഷൈലജ; ട്രെക്കിങ് തുടരുമെന്ന് ശരണ്യ, വീട്ടിലെത്തി

കോഴിക്കോട് ∙ കൊടുംകാട്ടിൽ നാലു ദിവസം കുടുങ്ങിയ ശരണ്യ വീട്ടിലെത്തി. പുലർച്ചെ ഒരു മണിയോടെയാണ് നാദാപുരത്തെ വീട്ടിലെത്തിയത്. ട്രെക്കിങ് തുടരുമെന്നായിരുന്നു വീട്ടിലെത്തിയ ശരണ്യയുടെ പ്രതികരണം. മകളുടെ ഇഷ്ടം തടയില്ലെന്ന് ശരണ്യയുടെ മാതാപിതാക്കളും പറഞ്ഞു. കർണാടക കുടകിലെ വനത്തിൽ ട്രെക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തിയതു കൊച്ചിയിലെ ഐടി മേഖലയ്ക്കും ആശ്വാസമായി. ഇടപ്പള്ളിയിലെ ഐടി കമ്പനിയിലെ ജീവനക്കാരിയായ ശരണ്യയെ കാണാതായതു കൊച്ചിയിലെ ടെക്കികളുടെ വാട്സാപ് ഗ്രൂപ്പുകളിലുൾപ്പെടെ വലിയ ചർച്ചയായിരുന്നു. ഐടി സ്ഥാപനത്തിലെ സഹപ്രവർത്തകരിൽ ചിലർ ശരണ്യയെ കാണാതായ വനമേഖലയിലേക്കു പോയിരുന്നു.
വൈകിട്ട് ശരണ്യയെ കണ്ടെത്തിയെന്ന് അറിഞ്ഞതു മുതൽ അയൽവാസികളും ബന്ധുക്കളും നാട്ടുകാരുമെല്ലാം വീട്ടിലേക്ക് പ്രവഹിക്കുകയായിരുന്നു. ഗോപിയെയും ഷൈലജയെയും കണ്ട് അവരെല്ലാം ആശ്വാസവും സന്തോഷവും പങ്കിട്ടെങ്കിലും ശരണ്യയുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞിരുന്നില്ല. തിരച്ചിലിനു പോയ ശരണ്യയുടെ സഹോദരൻ ശ്യാം, അമ്മാവൻ ഹരിദാസ് എന്നിവരാണ് ശരണ്യയെ കിട്ടിയെന്ന വിവരം വീട്ടിൽ അറിയിച്ചത്.ഏതു കൊടുംകാട്ടിൽ അകപ്പെട്ടാലും സുരക്ഷിതയായി അവൾ പുറത്തെത്തുമെന്ന് ഉറപ്പുണ്ടായിരുന്നു. ആ ഒരു വിശ്വാസത്തിലാണു തിരച്ചിൽ സംഘത്തിനൊപ്പം കുടകിലെത്തിയതെന്നു ട്രെക്കിങ്ങിനിടെ കാണാതായി, നാലാം നാൾ വീണ്ടെടുക്കപ്പെട്ട ജി.എസ്.ശരണ്യയുടെ ജ്യേഷ്ഠൻ ശ്യാം പറയുന്നു. ‘മുൻപും പലതവണ വനയാത്രയ്ക്കു പോയിട്ടുണ്ട് ശരണ്യ. വ്യാഴം രാവിലെ 10.30നാണ് കാണാതായ വിവരം പറഞ്ഞ് ഉദ്യോഗസ്ഥർ വിളിക്കുന്നത്. ഉടൻ തന്നെ ബെംഗളൂരുവിൽനിന്നു കാറിൽ പുറപ്പെട്ടു. ശനിയാഴ്ച തിരച്ചിലിനിറങ്ങി. വലിയൊരു സംഘത്തിനൊപ്പമുള്ള ട്രെക്കിങ് ആയിരുന്നതിനാൽ ഒറ്റപ്പെട്ടുപോകാൻ ഇടയില്ലെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ശരണ്യയ്ക്കു ഡിപ്രഷൻ വല്ലതും ഉണ്ടായിരുന്നോ എന്നുപോലും കർണാടക വനപാലകർ ചോദിച്ചു.
Source link


