റെക്കാഡ് തകർച്ച തുടർന്ന് രൂപ

ക്രൂഡും വിദേശ നിക്ഷേപ ഒഴുക്കും തിരിച്ചടിയായികൊച്ചി: രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് വെല്ലുവിളി ഉയർത്തി അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ റെക്കാഡ് തകർച്ച തുടരുന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില 110 ഡോളറിന് മുകളിൽ തുടരുന്നതും ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ പിന്മാറുന്നതുമാണ് തിരിച്ചടിയായത്. ഇന്നലെ ഡോളറിനെതിരെ രൂപ 82 പൈസയുടെ നഷ്ടത്തോടെ ചരിത്രത്തിലാദ്യമായി 93.71ൽ വ്യാപാരം അവസാനിപ്പിച്ചു. അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ ആക്രമണം കടുപ്പിച്ചതോടെ ആഗോള രംഗത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നു. ലോകത്തിലെ മൊത്തം ചരക്കുഗതാഗതത്തിന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതും ആശങ്ക ഉയർത്തുന്നു. സാമ്പത്തിക അനിശ്ചിതത്വം ശക്തമായതോടെ വിദേശ ഫണ്ടുകൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ചത് പണം വൻതോതിൽ തിരിച്ചുകൊണ്ടുപോയി.
Source link



