test del 3
അമ്മയെ കൊന്ന പിതാവ് ജയിലിൽ; പതിനേഴുകാരിയെ പീഡിപ്പിച്ച് അമ്മാവൻമാർ, ഇളയ സഹോദരിയെ വിറ്റു

ലക്നൗ ∙ അമ്മ കൊല്ലപ്പെടുകയും പിതാവ് ജയിലിലാകുകയും ചെയ്തതിനെത്തുടർന്ന് സംരക്ഷണത്തിനായി ഏൽപ്പിച്ച 17 വയസ്സുകാരിയെ ബലാത്സംഗം ചെയ്യുകയും 16 വയസ്സുകാരിയായ സഹോദരിയെ വിൽക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് അമ്മാവൻമാർക്കെതിരെ പൊലീസ് കേസെടുത്തു. പിന്നീട് ഇരുവരും ചേർന്ന് ഇളയ സഹോദരിയെ പണത്തിനു വേണ്ടി കടത്തിയതായും ആരോപണമുണ്ട്.സെപ്റ്റംബറിൽ അമ്മാവൻമാർ ഇളയ സഹോദരിയെ എങ്ങോട്ടോ കൊണ്ടുപോയി. പിന്നീട് അവളെക്കുറിച്ച് വിവരമൊന്നുമില്ല. ഒരു സാമ്പത്തിക ഇടപാടിനെക്കുറിച്ച് അമ്മാവൻമാർ ഫോണിൽ സംസാരിക്കുന്നത് കേട്ടതോടെ സഹോദരിയെ അവർ വിറ്റതാണെന്ന് മനസ്സിലായി. പരാതി നൽകാൻ മറ്റ് ബന്ധുക്കളുടെ സഹായം തേടിയെങ്കിലും ആരും സഹായിച്ചില്ലെന്നും ഒടുവിൽ പെൺകുട്ടി നേരിട്ട് പരാതി നൽകുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മയുടെ കൊലപാതകക്കേസിൽ പിതാവിനെതിരെ പരാതി നൽകിയ വ്യക്തിയായിരുന്നു പ്രതികളിലൊരാളെന്ന് ബർഖേര എസ്എച്ച്ഒ പ്രമേന്ദ്ര കുമാർ പറഞ്ഞു. പെൺകുട്ടിയുടെ പ്രായം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായി വിദ്യാഭ്യാസ രേഖകൾ പരിശോധിച്ചുവരികയാണ്. കാണാതായ ഇളയ സഹോദരിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.
Source link


