CINEMA

‘അമ്പലമാണെന്ന് കരുതി, ഒരാഴ്‌ച  പ്രാർത്ഥിച്ച  സ്ഥലം  രക്തസാക്ഷി  മണ്ഡപമാണെന്ന്  പിന്നീടാണ്  അറിഞ്ഞത്’


ഹാസ്യതാരമായി സിനിമയിലെത്തിയ ഇന്ദ്രൻസ് പതിറ്റാണ്ടുകൾക്കിപ്പുറം ആഴമുള്ള, വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ്. ഹോം, ഉടൽ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ ഇതിനുദാഹരണമാണ്. ഹാസ്യത്തിനൊപ്പം സീരിയസ് കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് നടൻ. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഇന്ദ്രൻസ് പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. ’12ാം വയസിനുമുൻപ് ഞാൻ മരിക്കുമെന്ന് പണ്ട് ഒരു ജ്യോത്സ്യൻ പറഞ്ഞിട്ടുണ്ട്. ചെറുപ്പത്തിൽ ഏകദേശം എല്ലാ രോഗങ്ങളും പിടിപെട്ടിട്ടുണ്ട്. അമ്മ വലിയ ഭക്തയായിരുന്നു. അതുകൊണ്ടുതന്നെ പള്ളികളിലും ക്ഷേത്രങ്ങളിലുമെല്ലാം കൊണ്ടുപോകും. തിരുവനന്തപുരത്തെ പല പള്ളികളിലും ക്ഷേത്രങ്ങളിലും കൊണ്ടുപോവുകയും പ്രാർത്ഥിപ്പിച്ച് ശരീരമൊട്ടാകെ ചരട് കെട്ടിക്കുകയും ചെയ്തിട്ടുണ്ട്.


Source link

Back to top button