test del 2

അമ്പട കിറ്റ്കാറ്റ് കള്ളാ..; കവർന്നത് ഇറ്റലിയിൽനിന്ന് പോളണ്ടിലേക്ക് കയറ്റിയയച്ച 12 ടൺ ചോക്‌ലെറ്റ്


റോം: ഈസ്റ്റർ പ്രമാണിച്ച് പുതുപുത്തനായുണ്ടാക്കി പോളണ്ടിലേക്ക് കയറ്റിയയച്ച 12 ടൺ കിറ്റ്കാറ്റ് ചോക്‌ലെറ്റ് കള്ളന്മാർ കൊണ്ടുപോയി. മധ്യ ഇറ്റലിയിലെ ഉത്പാദനകേന്ദ്രത്തിൽനിന്ന് പൊളണ്ടിലേക്ക് ട്രക്കിൽ കൊണ്ടുപോകുംവഴിയാണ് അടിച്ചുമാറ്റൽ.ഇതുമൂലം ഈസ്റ്റർകാലത്ത് യൂറോപ്പിൽ കിറ്റ്കാറ്റ് ക്ഷാമമുണ്ടായേക്കുമെന്ന് മുന്നറിയിപ്പു നൽകിയിരിക്കുകയാണ് കിറ്റ്കാറ്റിന്റെ മാതൃകമ്പനിയായ നെസ്‌ലെ. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.കള്ളന്മാർ ഇത് അനൗദ്യോഗികവഴിയിൽ യൂറോപ്യൻ വിപണിയിൽത്തന്നെ എത്തിച്ചേക്കുമെന്നും നെസ്‌ലെ വിലയിരുത്തുന്നു. അങ്ങനെയെങ്കിൽ ഓരോ ചോക്‌ലെറ്റ് ബാറിലുമുള്ള സവിശേഷ ബാച്ച് കോഡ് സ്കാൻചെയ്താൽ അന്വേഷണോദ്യോഗസ്ഥർക്ക് ഇത് മനസ്സിലാക്കാം.


Source link

Back to top button