test del 2

അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് ‘അയൺ എസ്കോർട്ട്’ ഒരുക്കി പാകിസ്താൻ


ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായകമായ സമാധാന ചർച്ചകൾക്ക് പാകിസ്താൻ വേദിയാകുമ്പോൾ സുരക്ഷാ ആശങ്കകളും നിരവധി. പശ്ചിമേഷ്യയിൽ രൂക്ഷമായ സംഘർഷങ്ങൾക്കിടയിലും പാകിസ്താന്റെ മധ്യസ്ഥതയിൽ ശനിയാഴ്ചയാണ് കൂടിക്കാഴ്ച നടക്കുന്നത്. സുരക്ഷയ്ക്കായി രാജ്യം മുമ്പെങ്ങുമില്ലാത്തവിധം വലിയ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇസ്ലാമാബാദിനെ ഒരു കോട്ടയായി മാറ്റിയതിന് പുറമെ, തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളും പാകിസ്താൻ സജ്ജമാക്കിയിട്ടുണ്ട്.ഇറാൻ പ്രതിനിധി സംഘത്തിന് സുരക്ഷയൊരുക്കാൻ പാകിസ്താൻ വ്യോമസേനയുടെ വൻ സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്. ‘അയൺ എസ്കോർട്ട്’ എന്ന് വിളിക്കപ്പെടുന്ന ഈ ഓപ്പറേഷനിൽ പാകിസ്താന്റെ യുദ്ധവിമാനങ്ങളായ എഫ്-16, ജെ.എഫ്-17 തണ്ടർ എന്നിവ ഇറാനിയൻ വിമാനത്തിന് അകമ്പടി സേവിക്കും. ഇതിനുപുറമെ, അവാക്സ് വിമാനങ്ങൾ ഉപയോഗിച്ച് ഇറാൻ മുതൽ പേർഷ്യൻ ഗൾഫ് വരെയുള്ള മേഖലയിൽ നിരന്തര നിരീക്ഷണം നടത്തുന്നുണ്ട്.ചൈനയുടെ സഹായത്തോടെ പാകിസ്താൻ മുൻകൈയെടുത്ത് ഏപ്രിൽ എട്ടിന് ഉണ്ടാക്കിയ വെടിനിർത്തൽ കരാറിനെത്തുടർന്നാണ് ഈ സമാധാന ചർച്ചകൾ സാധ്യമായത്. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് അമേരിക്കൻ സംഘത്തെ നയിക്കുമ്പോൾ, സ്പീക്കർ മുഹമ്മദ് ഗാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഇറാൻ പക്ഷത്തുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയാണിത്.സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുമായുള്ള ഏകോപനത്തിലൂടെയാണ് പാകിസ്താൻ ഈ വ്യോമ സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നത്. ചർച്ചകൾ വിജയിച്ചാൽ അത് മേഖലയിൽ ശാശ്വതമായ സമാധാനം കൊണ്ടുവരുമെന്ന് പ്രത്യാശിക്കുന്നുണ്ടെങ്കിലും നിലവിലെ അനിശ്ചിതത്വങ്ങൾ ആശങ്കയുണ്ടാക്കുന്നു.


Source link

Back to top button