അമേരിക്കയിൽ കാലുറപ്പിച്ച് റിലയൻസ്: നടത്തുന്നത് 300 ബില്യൺ ഡോളറിന്റെ നിക്ഷേപം, പ്രഖ്യാപനം ട്രംപിന്റേത്

ന്യൂഡൽഹി: അമേരിക്കയിലെ എണ്ണശുദ്ധീകരണ മേഖലയിൽ കോടികളുടെ നിക്ഷേപവുമായി റിലയൻസ് ഇൻഡസ്ട്രീസ്. 300 ബില്യൺ ഡോളറിന്റെ (ഏകദേശം 27.5 ലക്ഷം കോടി രൂപ ) നിക്ഷേപമാണ് റിലയൻസ് നടത്തുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപമാണ് ഇതെന്നാണ് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയതെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ റിലയൻസ് തയ്യാറായിട്ടില്ല. പ്രധാന ഗോൾഫ് കോസ്റ്റ് ഷിപ്പിംഗ് ഹബ്ബായ ടെക്സാസിലെ പോർട്ട് ഓഫ് ബ്രൗൺസ്വിലാണ് റിഫൈനറി സ്ഥാപിക്കുന്നത്.’അമേരിക്ക യഥാർത്ഥ ഊർജ ആധിപത്യത്തിലേക്ക് തിരിച്ചുവരുന്നു. അമേരിക്ക ഫസ്റ്റ് റിഫൈനിംഗ് ടെക്സസിലെ ബ്രൗൺസ്വിലയിൽ 50 വർഷത്തിനുള്ളിൽ ആദ്യത്തെ പുതിയ യുഎസ് എണ്ണ ശുദ്ധീകരണശാല തുറക്കുന്നുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഇത് ചരിത്രപരമായ, 300 ബില്യൺ ഡോളറിന്റെ ഇടപാടാണ് . യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാട്. ഈ വമ്പിച്ച നിക്ഷേപത്തിന് ഇന്ത്യയിലെ ഞങ്ങളുടെ പങ്കാളികൾക്കും അവരുടെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള എനർജി കമ്പനിയായ റിലയൻസിനും നന്ദി’ – ട്രംപ് കുറിച്ചു.
Source link



