അഭ്യൂഹങ്ങൾ തള്ളി നെതന്യാഹു

ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പേരിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അധികൃതർ ആവർത്തിച്ച് തള്ളുമ്പോഴും വിവാദങ്ങൾ ഒഴിയുന്നില്ല. നെതന്യാഹു കൊല്ലപ്പെടുകയോ രാജ്യംവിടുകയോ ചെയ്തിട്ടുണ്ടാകാമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വീഡിയോ പുറത്തുവിട്ടാണ് നെതന്യാഹുവിന്റെ മറുപടി.
കഴിഞ്ഞ ആഴ്ച പുറത്തുവന്ന നെതന്യാഹുവിന്റെ അഭിസംബോധനാ വീഡിയോ എ.ഐ ആണെന്നും നെതന്യാഹുവിന് പകരം അദ്ദേഹവുമായി സാദൃശ്യമുള്ള അപരനെ ഉപയോഗിച്ചെന്നും പ്രചാരണം. നെതന്യാഹുവിന്റെ കൈയിൽ ആറ് വിരലുകൾ ഉണ്ടെന്ന തരത്തിലെ ചിത്രങ്ങളും പ്രചരിച്ചു.
ജെറുസലേമിലെ കഫേയിൽ കോഫി കുടിക്കുന്നതിന്റെ വീഡിയോ ഞായറാഴ്ച പോസ്റ്റ് ചെയ്ത് നെതന്യാഹുവിന്റെ മറുപടി. ക്യാമറയ്ക്ക് നേരെ തന്റെ കൈകൾ ഉയർത്തി തനിക്ക് ആറ് വിരലുകൾ ഇല്ലെന്നും കാട്ടി. വീഡിയോ ഡീപ്പ് ഫേക്ക് ആണെന്ന് എക്സിൽ ആരോപണം. ഇതോടെ നെതന്യാഹുവിന്റെ സന്ദർശന ഫോട്ടോകൾ കഫേയും പുറത്തുവിട്ടു
Source link

