LATEST

അഫ്ഗാനിൽ വീണ്ടും പാക് വ്യോമാക്രമണം: നാല് മരണം, ഒട്ടേറെ പേർക്ക് പരിക്ക്


കാബൂൾ: പാകിസ്ഥാനും താലിബാനും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമാകുന്നു. അഫ്ഗാൻ അതിർത്തിക്കുള്ളിലെ ഭീകരതാവളങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ ജനവാസ മേഖലകളിലെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി കാബൂൾ പൊലീസ് അറിയിച്ചു.പാകിസ്ഥാൻ സർക്കാരും അഫ്ഗാനിലെ താലിബാൻ ഭരണകൂടവും തമ്മിൽ ഏറെ നാളായി നിലനിൽക്കുന്ന അസ്വാരസ്യങ്ങളാണ് നിലവിലെ സൈനിക നടപടിയിലേക്ക് നയിച്ചത്. പാകിസ്ഥാനിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങൾക്ക് പിന്നിൽ അഫ്ഗാനിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകളാണെന്നും, ഇതിനുള്ള തിരിച്ചടിയാണ് ഈ നീക്കമെന്നും പാക് സർക്കാർ ആക്രമണത്തെ ന്യായീകരിച്ചു.


Source link

Related Articles

Back to top button