test del 5 copy of del 3

അപ്രതീക്ഷിതമായിരുന്നു ആ വരവ്; ചായ കുടിക്കുന്നതിനിടെ മുന്നിലൊരാൾ, രാഹുൽ ഗാന്ധിയുടെ ഛായ !


പാലക്കാട് ∙ അപ്രതീക്ഷിതമായിരുന്നു വിവിഐപിയുടെ ആ വരവ്. ചായ കുടിച്ചുകൊണ്ടിരിക്കുന്നവരുടെ മുന്നിൽ രാജ്യത്തിന്റെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. രാഹുൽ പാലക്കാട്ടെത്തുന്ന വിവരം എല്ലാവരും അറിഞ്ഞിരുന്നെങ്കിലും ഇവിടെ നിന്നുള്ള മടക്കത്തിൽ മേഴ്സി കോളജ് ജംക്‌ഷനു സമീപത്തുള്ള ഒളിംപിക് ബേക്കറിയിൽ കയറുമെന്ന് ആരും വിചാരിച്ചിരുന്നില്ല. ഒപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരും കരുതിയിരുന്നില്ല. ബേക്കറിയിലേക്കു കയറിയ രാഹുൽ ഗാന്ധി അവിടെ കസേരയിൽ ഇരുന്നു. 
പാലക്കാടിന്റെ സ്നേഹ‘രാഗ’; ആത്മവിശ്വാസം കൂട്ടി യുഡിഎഫ് 
പാലക്കാട് ∙ സൂര്യൻ കത്തിനിന്ന വെയിലിനെ വകവയ്ക്കാതെ രാഹുൽ ഗാന്ധിയെ കേൾക്കാൻ ഉച്ചയ്ക്ക് രണ്ടരയോടു കൂടി തന്നെ കോട്ടമൈതാനത്തെ കൂറ്റൻ പന്തലിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു. നാലു മണിയായപ്പോഴേക്കും സദസ്സിൽ നിരത്തിയ കസേരകൾ നിറഞ്ഞു. പിന്നീട് വന്ന ആളുകൾ നിലത്തിരുന്നും സദസ്സിനു പിറകിൽ നിന്നുമാണ് രാഹുൽ ഗാന്ധിക്കായി ആർത്തുവിളിച്ചത്. കൃത്യം 4.15 ആയപ്പോൾ വേദിക്കരികിലേക്ക് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹമെത്തിയപ്പോഴേക്കും ആവേശം അലതല്ലി. മോദിക്കും പിണറായിക്കും രാജാവെന്ന ഭാവം 
പാലക്കാട് ∙ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും ‘രാജാവെന്ന’ ഭാവമാണെന്നും ഇവരുടെ ധാർഷ്ട്യത്തെ കേരളം അംഗീകരിക്കില്ലെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. പാലക്കാട് കോട്ടമൈതാനത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ പങ്കാളികളാണ് ഇരുവരും. മണിപ്പൂരിനെ കത്തിയെരിക്കുകയും ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളെ ഉൾപ്പെടെ ആക്രമിക്കുന്നതിനു കൂട്ടുനിൽക്കുകയും ചെയ്ത ബിജെപിയുമായാണു സിപിഎമ്മിനു ബന്ധമുള്ളത്. ഇടതുപക്ഷം ഇപ്പോൾ പിന്തുടരുന്നത് മുതലാളിത്ത നയങ്ങളാണ്. സിപിഎമ്മിന്റെ പഴയ പല മന്ത്രിമാരും നേതാക്കളുമെല്ലാം ആ രാഷ്ട്രീയം വിട്ടു. സിപിഎമ്മിൽ ‘ഇടതുപക്ഷം’ ഇല്ലെന്നാണ് അവർ പറയുന്നത്. പിണറായിയുടെ അഹങ്കാരം സഹിക്കാത്തതാണു മറ്റൊരു കാരണം.


Source link

Back to top button