NATIIONAL

അന്ന് ‘ചേട്ടനെ’ സ്വീകരിച്ചത് ‘ഇല്യൂമിനാറ്റി’! ഇന്ന് കാത്തിരിക്കുന്നത് ‘സർപ്രൈസ് എൻട്രി’, ചെന്നൈയിൽ‍ സഞ്ജു കത്തിക്കയറണം


ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലേക്ക് നടന്നുനീങ്ങുന്ന ആരാധകക്കൂട്ടത്തിനിടയിൽ ഒരു മാറ്റം ദൃശ്യമാണ്… പതിറ്റാണ്ടുകളായി എം.എസ്. ധോണിയുടെ ഏഴാം നമ്പർ ജേഴ്‌സിയണിഞ്ഞ മഞ്ഞക്കടലിനിടയിൽ ഇപ്പോൾ സഞ്ജു സാംസൺ എന്ന പേരും പതിനൊന്നാം നമ്പറും തെളിഞ്ഞുനിൽക്കുന്നു. ഇതൊരു വെറും ട്രേഡ് മാത്രമല്ല, ഒരു പാരമ്പര്യത്തിന്റെ കൈമാറ്റമാണ്. രാജസ്ഥാൻ ടീമിന്റെ ഭാഗമായിരുന്നപ്പോഴും ചെപ്പോക്കിൽ എത്തുമ്പോൾ സ്റ്റേഡിയം ഒന്നടങ്കം സഞ്ജുവിന്റെ സ്വീകരിക്കുന്ന കാഴ്ച നാം കണ്ടതാണ്. ഇന്ന് സിഎസ്കെ ടീമിന്റെ സ്വന്തം താരമായി ഇറങ്ങുമ്പോൾ ചെപ്പോക്കിലെ മഞ്ഞക്കടൽ സഞ്ജുവിനായി ഒരുക്കി വച്ചിരിക്കുന്നത് ‘സർപ്രൈസ് എൻട്രി’യായിരിക്കും. ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും, സഞ്ജുവിൽനിന്ന് ഒരു ‘തട്ട്റോം, തൂക്ക്റോം’ ഇന്നിങ്സ് തന്നെയാണ് ചെന്നൈ ഫാൻസ് പ്രതീക്ഷിക്കുന്നത്.ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിൽ ഇതുവരെ ധോണി എന്ന വികാരത്തിനപ്പുറം മറ്റൊന്നിനും സ്ഥാനമില്ലായിരുന്നു. എന്നാൽ 2026ലെ ഈ സീസണിൽ കഥ മാറുകയാണ്. സഞ്ജു സാംസൺ എന്ന കേരളത്തിന്റെ സ്വന്തം താരം ചെന്നൈയുടെ ജഴ്‌സിയണിഞ്ഞപ്പോൾ ആരാധകർ അതിനെ വിളിച്ചത് ‘വിധി’ എന്നായിരുന്നു. മുൻനിര താരങ്ങളെ വിട്ടുനൽകിക്കൊണ്ട് സിഎസ്കെ സഞ്ജുവിനെ ടീമിലെത്തിച്ചപ്പോൾ അത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചെങ്കിലും ചെന്നൈയിലെ ആരാധകർക്ക് അതൊരു കാത്തിരിപ്പിന്റെ സാഫല്യമായിരുന്നു. സാധാരണയായി ഒരു താരം സിഎസ്കെയിൽ എത്തുമ്പോൾ അവർക്ക് ആരാധകരെ ലഭിക്കാറുണ്ട്. എന്നാൽ സഞ്ജുവിന്റെ കാര്യത്തിൽ സഞ്ജുവിനോടൊപ്പം അദ്ദേഹത്തിന്റെ വലിയൊരു ആരാധകവൃന്ദം കൂടി ചെന്നൈയിലേക്ക് ചേക്കേറി. ഇതിനെ വെറുമൊരു ‘ഫാൻഡം’ എന്ന് വിളിക്കാനാവില്ല, ഇത് വല്ലാത്തൊരു ആരാധനയാണ്.∙ കേരളത്തിൽ നിന്ന് തമിഴ്നാടിന്റെ ഹൃദയത്തിലേക്ക്കേരളത്തിൽ നിന്ന് ഇന്ത്യൻ ടീമിലേക്ക് എത്തിയ ചുരുക്കം താരങ്ങളിൽ ഒരാളാണ് സഞ്ജു. 2014ൽ ടീമിൽ ഇടംപിടിച്ചപ്പോൾ മുതൽ ആ കണ്ണീരും ആഘോഷവും മലയാളികൾ ഏറ്റെടുത്തതാണ്. എന്നാൽ കരിയറിലെ ഉയർച്ചതാഴ്ചകൾ സഞ്ജുവിനെ തളർത്തിയില്ല. പകരം, ‘സാംസണൈറ്റ്സ്’ (Samsonites) എന്ന് വിളിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ആരാധകരെ കൂടുതൽ കരുത്തരാക്കി. കേരളത്തിൽ നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിനുകളിലും ബസുകളിലും ഇപ്പോൾ യാത്രക്കാർ കൂടുതലാണ് – ലക്ഷ്യം സഞ്ജുവിനെ മഞ്ഞ ജഴ്‌സിയിൽ കാണുക എന്നത് മാത്രം.


Source link

Back to top button