LATEST

പത്രിക സമർപ്പണ തീയതി നീട്ടണം: ബിനോയ് വിശ്വം


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. നിലവിൽ മാർച്ച് 23 ആണ് പത്രിക സമർപ്പിക്കാനുളള അവസാന തീയതി. മാർച്ച് 20 പെരുന്നാൾ അവധിയും 22 ഞായറാഴ്ചയുമാണ്. രണ്ട് അവധിദിവസങ്ങൾ കണക്കിലെടുത്ത് തീയതിനീട്ടുകയോ അല്ലെങ്കിൽ അവധി ദിവസങ്ങളിൽ പത്രിക സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുകയോ ചെയ്യണമെന്ന് കത്തിൽ അഭ്യർഥിച്ചു.


Source link

Back to top button