LATEST

അനുമതിയില്ലാതെ ചിത്രങ്ങൾ ഉപയോഗിക്കുന്നതിനെതിരെ മോഹൻലാൽ


ഹർജി ഇന്ന് പരിഗണിക്കുംന്യൂഡൽഹി: അനുമതിയില്ലാതെ തന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ശബ്‌ദവും പരസ്യത്തിന് അടക്കം ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.വ്യക്തിയെന്ന നിലയിലുള്ള അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ അടക്കം എതിർകക്ഷികളാക്കിയാണ് ഹർജി.ജസ്റ്റിസ് ജ്യോതി സിംഗ് ഹർജി ഇന്ന് പരിഗണിക്കും.ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ,അഭിഷേക് ബച്ചൻ,ഐശ്വര്യ റായ് ബച്ചൻ,അനിൽ കപൂർ,സൊണാക്ഷി സിൻഹ തുടങ്ങിയവർ നേരത്തെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു.


Source link

Related Articles

Back to top button