അനുജനെ കൊന്നിട്ടും പാർട്ടി ഒന്നും ചെയ്തില്ല

ആലപ്പുഴ: റോസാപ്പൂ വിരിച്ച പാതയിലൂടെ പാർട്ടിയിലേക്ക് നടന്നുവന്നയാളല്ല താനെന്ന് ജി.സുധാകരൻ പറഞ്ഞു. സ്വന്തം അനുജൻ ഭുവനേശ്വരനെ കൊലപ്പെടുത്തിയ കോൺഗ്രസിലേക്ക് താൻ പോവുകയല്ലേ എന്നാണ് ചിലരുടെ ചോദ്യം. ഇവർക്ക് കമ്മ്യൂണിസത്തെ കുറിച്ച് സംസാരിക്കാൻ എന്ത് അർഹതയുണ്ട്?ഈ പറയുന്ന ആരും അന്നുണ്ടായിരുന്നില്ല. കേസ് നടത്തിയത് കുടുംബമാണ്. ഒരു പൈസ ആരും തന്നില്ല. ഒരു പരാതിയും പറഞ്ഞിട്ടില്ല. ഇടതുസർക്കാർ ഭരിച്ചിരുന്ന കാലമായിട്ടും പരാജയപ്പെട്ട കേസിൽ ഒരു അപ്പീൽ പോലും പോയില്ല. പന്തളത്ത് ഒരു പട്ടി ചത്താൽ രക്തസാക്ഷിയാകുമോയെന്ന് ചില എസ്.എഫ്.ഐക്കാർ പാടിയിട്ടുണ്ട്. ഭുവനേശ്വരന്റെ പേരിൽ ഒരു സ്കോളർഷിപ്പുണ്ടായിരുന്നു. അതിപ്പോൾ എസ്.എഫ്.ഐക്കാർ മറന്നു. വീട്ടിലെ ആഞ്ഞിലി മരം വിറ്റാണ് കേസ് നടത്തിയത്. ആരും അഞ്ച് പൈസ തന്നില്ല. ഒരു പിരിവും നടന്നില്ല. എന്നിട്ടാണ് ഭുവനേൈശ്വരനെ കൊന്ന പാർട്ടിയിൽ താൻ പോകുന്നു എന്ന പ്രചരണം ചിലർ നടത്തുന്നത്.
Source link



