CINEMA
‘അതിസമ്പന്നതിയിൽനിന്ന് അതിദാരിദ്രത്തിൽ’ ഫറ ഖാൻ

കുട്ടിക്കാലത്ത് അനുഭവിച്ച അതിദാരിദ്രത്തെ കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് സംവിധായിക ഫറ ഖാൻ. ബോളിവുഡ് സംവിധായകന് കമ്രാൻ ഖാന്റെയും നടി മേനക ഇറാനിയുടെയും മകളാണ് ഫറ ഖാൻ.
”ഞാനൊരു നെപ്പോ കിഡ് അല്ല. ഞങ്ങൾ ദരിദ്രരായിരുന്നു. ദരിദ്രനായാണ് അച്ഛൻ മരിച്ചത്. മരിക്കുമ്പോൾ അച്ഛന്റെ പോക്കറ്റിലുണ്ടായിരുന്നത് 30 രൂപ മാത്രമാണ്. അതി സമ്പന്നതയിൽ നിന്ന് അതിദാരിദ്രത്തിലേക്ക് പോയ കഥയാണ് ഞങ്ങളുടേത്. അച്ഛൻ നല്ല നിലയിലായിരുന്നു, ആ സമയത്ത് അച്ഛൻ വലിയൊരു താരത്തെ വച്ച് സിനിമ ചെയ്യാൻ തീരുമാനിച്ചു. വീടടക്കം സകലതും പണയം വച്ചു. വെള്ളിയാഴ്ച സിനിമ ഇറങ്ങി, ഞായറാഴ്ച ആയപ്പോഴേക്കും ഞങ്ങൾ ദരിദ്രരായി- പരാജയത്തെ തുടർന്ന് അച്ഛനൊരു കടുത്ത മദ്യപാനിയായി മാറി. രാത്രിയിൽ ഞങ്ങൾ പേടിച്ചാണ് ജീവിച്ചത്. അച്ഛന് കുടിച്ച് വന്നാൽ എന്തും സംഭവിക്കുമെന്ന അവസ്ഥയായിരുന്നു. വർഷങ്ങളോളം വീട്ടിലേക്ക് ആരേയും ക്ഷണിക്കാൻ പോലും സാധിക്കില്ലായിരുന്നു.ഇതിനിടെ അമ്മ അച്ഛനെ ഉപേക്ഷിച്ചു. അച്ഛനും അമ്മയും പിരിഞ്ഞ കാര്യം അന്നത്തെ കാലത്ത് മറ്റുള്ളവരോട് പറയാൻ മടിയായിരുന്നു .സംവിധായകൻ എന്ന നിലയിൽ അച്ഛന്റെ പരാജയം കാരണമാണ് താനൊരു സംവിധായക ആകാൻ ആഗ്രഹിച്ചത്. മേം ഹൂം നായിലെ അമൃത എന്ന കഥാപാത്രം ഞാൻ തന്നെയാണ്. അച്ഛൻ ആഗ്രഹിച്ചത് ഒരു മകനെയായിരുന്നു. സാജിദ് ജനിച്ചതോടെ എന്നെ മാറ്റി നിറുത്തി”” . ഫറ ഖാന്റെ വാക്കുകൾ.
Source link


