test del 3
അട്ടപ്പാടി ചുരം റോഡിൽ നടന്നത് സിനിമാ സ്റ്റൈൽ ചേസിങ്; പൊലീസ് ഉദ്യോഗസ്ഥനെയും ഇടിച്ചിട്ടു

അഗളി ∙ ആനമൂളി ചെക്പോസ്റ്റ് തകർത്ത് വാഹനം കടന്ന സംഭവത്തിൽ അട്ടപ്പാടി ചുരം റോഡിൽ രാവിലെ 5.30നും 6.30നും ഇടയിൽ നടന്നത് സിനിമാ സ്റ്റൈൽ ചേസിങ്. ചുരത്തിൽ വാഹനം തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ചിടുകയും ചെയ്തിരുന്നു. സംഭവത്തിൽ 3 കേസ് എടുത്തെങ്കിലും ഡ്രൈവറെ പിടികൂടാനായിട്ടില്ല. 6ന് രാവിലെ ആനക്കട്ടിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിനു പിന്നാലെയാണ് ആനമൂളി സ്വദേശി ഓടിച്ചിരുന്ന കാർ ആനമൂളിയിലെ വനംവകുപ്പിന്റെ ചെക്പോസ്റ്റ് കടന്നത്. മദ്യം കടത്തുന്നുവെന്ന വിവരം പൊലീസിൽനിന്ന് ലഭിച്ചതിനെ തുടർന്ന് മുക്കാലിയിലെ ചെക്പോസ്റ്റ് അടച്ചിരുന്നു. തുടർന്നു കാർ തിരിച്ച് മറ്റൊരു വഴിയിലൂടെ കടക്കാൻ ശ്രമിച്ചു.
Source link

