test del 4 copy of del 3
അഞ്ചു വയസ്സുകാരൻ വെള്ളച്ചാലിൽ വീണ് മരിച്ച സംഭവം: പാർക്കിനു ലൈസൻസില്ല, ഗുരുതര അനാസ്ഥ

കൊച്ചി ∙ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം പാർക്ക് കാണാനെത്തിയ 5 വയസ്സുകാരൻ വെള്ളച്ചാലിൽ വീണു മരിച്ച സംഭവത്തിൽ നടന്നത് ഗുരുതര അനാസ്ഥ. ലൈസൻസ് ഇല്ലാതെയാണ് പാർക്ക് പ്രവര്ത്തിച്ചിരുന്നതെന്ന് വ്യക്തമായി. പഞ്ചായത്തിനു പുറമേ തടയിട്ടപറമ്പ് പൊലീസും പാർക്കിന് സ്റ്റോപ് മെമ്മോ നൽകി. പണം ഈടാക്കി സന്ദർശകരെ പ്രവേശിപ്പിച്ച സംഭവത്തിൽ അന്വേഷണം നടത്താനും വീഴ്ചയുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കാനും പൊലീസ് തീരുമാനിച്ചു.സംസാരവൈകല്യമുള്ള ആദത്തിന്റെ ചികിത്സയ്ക്കായി കുടുംബം ആരിഫയുടെ കുടുംബത്തിന്റെ തമ്മനത്തുള്ള വീട്ടിൽ താമസിക്കുകയായിരുന്നു. അധ്യാപകർക്കും സഹപാഠികളായ 25ഓളം പേർക്കുമൊപ്പം പാർക്കിലെത്തിയ ആദത്തെ ഉച്ചഭക്ഷണ സമയത്ത് കാണാതാവുകയായിരുന്നു. അധ്യാപകരിലൊരാൾ ഓടിപ്പോയ മറ്റൊരു കുട്ടിയുടെ പിന്നാലെ പോയപ്പോൾ ആദത്തെ മുറിയിൽ നിർത്തിയിരുന്നു എന്നും എന്നാൽ പിന്നീട് കാണാതാവുകയായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്നവർ പൊലീസിന് നൽകിയ വിശദീകരണം. പിന്നീട് പാർക്കിന്റെ പിന്നിലായുള്ള വെള്ളച്ചാലിൽ മുങ്ങിക്കിടക്കുന്ന രീതിയിൽ ആദത്തെ കണ്ടെത്തുകയായിരുന്നു. ജീവൻ രക്ഷിക്കാനായില്ല. അതിനിടെ, പാർക്ക് അധികൃതർ ലൈസൻസിന് അപേക്ഷിച്ചതാണെന്നും ലൈസൻസ് ആവശ്യമില്ലെന്ന് സെക്രട്ടറിയാണ് പറഞ്ഞതെന്ന ആരോപണവുമായി പഞ്ചായത്ത് പ്രസിഡന്റ് ജിൻസി അജി രംഗത്തെത്തി. പഞ്ചായത്ത് സെക്രട്ടറി ടി.അജി ഈ ആരോപണം നിഷേധിച്ചു. ഓപ്പൺ ജിമ്മും വിശ്രമകേന്ദ്രവും തുടങ്ങുന്നതിനായാണ് ഉടമകൾ സമീപിച്ചതെന്നും ഇതിന് ലൈസൻസിന്റെ ആവശ്യമില്ല എന്നാണ് വിവരാവകാശത്തിന് മറുപടി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
Source link


