CINEMA

അച്ഛന്റെ പേര് വേണ്ട! പേരിൽ നിന്നും വിജയ്‌‌യെ മാറ്റി മകൻ? ഇനി ജേസൺ സഞ്‌ജയ് സംഗീത


ചെന്നൈ: നടൻ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് തന്റെ സർനെയിമിന്റെ സ്ഥാനത്ത് നിന്ന് വിജയ്‌യുടെ പേര് നീക്കം ചെയ്‌തതായി റിപ്പോർട്ട്. ജേസൺ സഞ്‌ജയ് വി എന്നായിരുന്നു അദ്ദേഹം ഇതുവരെ ഉപയോഗിച്ചിരുന്ന പേര്. ഇനിയത് ജേസൺ സഞ്‌ജയ് എസ് എന്നായിരിക്കുമെന്നാണ് വിവിധ മാദ്ധ്യമങ്ങൾ റിപ്പോ‌ർട്ട് ചെയ്‌തിരിക്കുന്നത്. പിതാവ് വിജയ്‌യെ സൂചിപ്പിക്കുന്ന വി മാറ്റി അമ്മ സംഗീതയുടെ പേരിന്റെ ആദ്യാക്ഷരമായ എസ് ആണ് ഇപ്പോൾ ജേസൺ പേരിൽ ചേർത്തിരിക്കുന്നത്. വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും വിവാഹമോചനത്തിന്റെ വക്കിൽ നിൽക്കുന്ന സാഹചര്യത്തിലാണ് മകന്റെ ഈ നീക്കം. വിജയ്‌ക്ക് മറ്റൊരു നടിയുമായുള്ള ബന്ധമാണ് 27 വർഷത്തെ വിവാഹജീവിതം അവസാനിപ്പിക്കാനുള്ള കാരണമെന്നാണ് സംഗീത കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ പറഞ്ഞിരിക്കുന്നത്.


Source link

Related Articles

Back to top button