അങ്ങോട്ടും ഇങ്ങോട്ടും ചാടി പൊന്ന്; ഇന്നലെ ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തിയ പവൻ വില ഇന്ന് എത്ര?

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഒരു പവൻ 22കാരറ്റ് സ്വർണത്തിന് 1,02,920 രൂപയാണ്. ഇന്നലെ മാത്രം നാല് തവണയാണ് സ്വർണവിലയിൽ മാറ്റം വന്നത്. ഇന്നലെ രാവിലെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,02,680 രൂപയായിരുന്നു വില. ഇത് ഉച്ചയോടെ ഇടിഞ്ഞ് 99,480 രൂപയിലെത്തിയികുന്നു. പിന്നീട് വെെകുന്നേരത്തോടെ വീമ്ടും വർദ്ധിച്ച് 1,01,080 രൂപയായി.രാത്രിയോടെ വില വീണ്ടും ഉയരുകയയിരുന്നു. 1,05,080 രൂപയിലായിരുന്നു ഇന്നലെ രാത്രി ഒരു പവൻ 22 കാരറ്റ് സ്വർണം വ്യാപാരം നടന്നത്. പിന്നാലെ ഇന്ന് വീണ്ടും വില കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 12,865 രൂപയാണ്. കഴിഞ്ഞ ജനുവരി നാലിന് ശേഷം ആദ്യമായിട്ടായിരുന്നു ഇന്നലെ സ്വർണവില ഒരു ലക്ഷത്തിന് താഴേയ്ക്ക് എത്തിയത്.കഴിഞ്ഞ വാരം സ്വർണ വിലയിലുണ്ടായ കനത്ത ഇടിവ് സംസ്ഥാനത്തെ സ്വർണാഭരണ വിപണിക്ക് ആവേശം പകന്നിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധം മുറുകിയതും അമേരിക്കയിൽ പലിശ കുറയില്ലെന്ന സൂചനയുമാണ് സ്വർണ വില തകർത്തത്. രാജ്യാന്തര വിപണിയിൽ കഴിഞ്ഞ വാരം സ്വർണ വില ഔൺസിന് 12 ശതമാനം ഇടിഞ്ഞ് 4,490 ഡോളറിലെത്തി. വെള്ളിയാഴ്ച വില മൂന്ന് ശതമാനം ഇടിഞ്ഞു. 43 വർഷത്തിനിടെയിലെ ഏറ്റവും വലിയ പ്രതിവാര വിലത്തകർച്ചയാണ് കഴിഞ്ഞ ആഴ്ചയുണ്ടായത്.
Source link



